Top News
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന് ഡോക്ടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാല ആദരിച്ചു .
Admin
08 October 2026 06:11 AM
Highlights
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന് ഡോക്ടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാല ആദരിച്ചു .
കേരളത്തിന്റെ ജീവിത കാലാവസ്ഥകൾ നർമ്മ ഭാവനയോടെ അഭ്രപാളിയിൽ പകർത്തിയ സത്യൻ അന്തിക്കാട് ഇന്ത്യൻ സിനിമയിൽ തന്നെ തുടർച്ചയായി വിജയം കൈവരിച്ച അപൂർവ്വ സംവിധായകരിൽ ഒരാളാണ് .
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ എഴുതി കലാ ജീവിതം ആരംഭിച്ച സത്യൻ അന്തിക്കാട് ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകുകയും ഒരു ദേശീയ അവാർഡും അഞ്ച് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കുകയും ചെയ്തു .
സത്യൻ അന്തിക്കാടിന് ഒപ്പം ശാസ്ത്രജ്ഞനും പദ്മഭൂഷൻ ജേതാവുമായ ഡോ. ഇ.ഡി. ജെമ്മിസ് , വ്യവസായ പ്രമുഖൻ പി.കെ. അഹമ്മദ് എന്നിവരെ കാലിക്കറ്റ് സർവകലാശാല ആദരിച്ചു .