അജിത്തിന്റെ ‘ഡെയർ ഡെവിൾ’ ചിത്രത്തിൽ മോഹൻലാലിന് പകരം ഉണ്ണി മുകുന്ദൻ?
Highlights
ഇപ്പോൾ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്നും , അദ്ദേഹത്തിന് പകരം ‘മാർക്കോ’ ഫെയിം ഉണ്ണി മുകുന്ദനാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തയാണ് കോളിവുഡിൽ പുറത്തുവന്നു വൈറാലായിക്കൊണ്ടിരിക്കുന്നത്.
തമിഴിലെ മുൻനിര നടനായ അജിത്ത് അടുത്ത് ‘ഡെയർ ഡെവിൾ’ എന്ന സിനിമയിലാണ അഭിനയിക്കുന്നത് എന്നും, ഈ സിനിമ നിർമ്മിക്കുന്നത് അജിത്തിന്റെ ഭാര്യയും, നടിയുമായ ശാലിനി അജിത്കുമാറാണ് എന്നുള്ള വിവരങ്ങളെല്ലാം മുൻപ് നൽകിയതാണ്.
'ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസ്' എന്ന നിർമ്മാണ കമ്പനിയിലൂടെ ശാലിനി അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. ആദ്യം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം തുങ്ങുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ‘ഡെയർ ഡെവിൾ’ സിനിമയുടെ ചിത്രീകരണം അടുത്ത മാസമേ ആരംഭിക്കുകയുള്ളൂ എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ഈ ചിത്രത്തിൽ അജിത്തിനൊപ്പം മലയാളത്തിലെ ജനപ്രിയ നടനായ മോഹൻലാൽ, തെലുങ്ക് നടൻ വെങ്കിടേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കരാറൊപ്പിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്നും , അദ്ദേഹത്തിന് പകരം ‘മാർക്കോ’ ഫെയിം ഉണ്ണി മുകുന്ദനാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തയാണ് കോളിവുഡിൽ പുറത്തുവന്നു വൈറാലായിക്കൊണ്ടിരിക്കുന്നത്.
അങ്ങനെ സംഭവിച്ചാൽ അജിത്തും, ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ബഡ്ജറ്റ്, മോഹൻലാലിന്റെ ശമ്പളം എന്നീ പ്രശ്നങ്ങൾ കാരണമാണത്രെ മോഹൻ ലാൽ ഈ സിനിമയിൽ നിന്നും ഒഴിവായത് എന്നുള്ള റിപ്പോർട്ടുമുണ്ട്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ തുടങ്ങി പിന്നീട് ചില വിദേശ രാജ്യങ്ങളിലും നടക്കുമെന്നും പറയപ്പെടുന്നുണ്ട്.