Sunday, 22 November 2026 | 08:42 AM

Top News

ഓവിയ നായികയാകുന്ന തമിഴ് ചിത്രം 'ക്ലിക്ക്'

Admin 18 November 2026 10:01 AM
ഓവിയ നായികയാകുന്ന തമിഴ് ചിത്രം  'ക്ലിക്ക്'

Highlights

'ക്ലിക്ക്'  എന്ന തമിഴ്  ചിത്രത്തിലൂടെ ഓവിയ വീണ്ടും നായികയായി എത്തുകയാണ്. 

 

ഒരു കാലത്ത് തമിഴിൽ പ്രശസ്തയായിരുന്ന നടിയാണ് മലയാളിയായ  ഓവിയ. ' ബിഗ് ബോസ്' പരിപാടിയിൽ പങ്കെടുത്തത്തിന് ശേഷം ഉണ്ടായ വിവാദങ്ങൾക്ക് ശേഷം ഓവിയ  സിനിമകളിൽ അഭിനയിക്കുന്നത് കുറച്ചു. അവരുടെ അവസാന ചിത്രങ്ങളായ  'രാജഭീമ', 'ബൂമർ അങ്കിൾ',  'കളവാണി -2', 'ഓവിയാവ വിട്ട  യാരു'  തുടങ്ങിയ  ചിത്രങ്ങൾക്ക്  വലിയ സ്വീകാര്യത ലഭിച്ചില്ല. 

 എങ്കിലും  ഇപ്പോൾ, 'ക്ലിക്ക്'  എന്ന തമിഴ്  ചിത്രത്തിലൂടെ ഓവിയ വീണ്ടും നായികയായി എത്തുകയാണ്. രാജാ പ്രഭു  നിർമ്മിച്ച്, കഥാനായകനായി  അഭിനയിക്കുന്ന  ചിത്രമാണ്  'ക്ലിക്ക്'   സുന്ദർ മഹാശ്രീ സംവിധാനം ചെയ്യുന്ന ഈ ചിത്രം  സസ്‌പെൻസ് നിറഞ്ഞ ഒരു   എന്റർടെയ്‌നർ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. നിലവിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രം മുഖേന തമിഴിൽ വീണ്ടും ഒരു റൗണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ഓവിയ എന്നും പറയപ്പെടുന്നുണ്ട്.

Tags
oviya helen click