അജിത്തിന് വില്ലനായി ശിവരാജ്കുമാർ; ‘ഡെയർ ഡെവിളി’ൽ അന്ന രേഷ്മ രാജനും
Highlights
അജിത്കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡെയർ ഡെവിളില്‍കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ ശക്തനായ പ്രതിനായകനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളി താരം അന്ന രേഷ്മ രാജനും പ്രധാന വേഷത്തിലെത്തുന്നു.
അജിത്കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡെയർ ഡെവിൾ’ വമ്പൻ താരനിരയുമായി ഒരുങ്ങുന്നു. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ ശക്തനായ പ്രതിനായകനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളി താരം അന്ന രേഷ്മ രാജനും പ്രധാന വേഷത്തിലെത്തുന്നു. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ അന്ന ജോയിൻ ചെയ്തു.
‘ജയിലർ 2’നുശേഷം അന്ന അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ഡെയർ ഡെവിൾ’. അന്നയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ‘ജയിലർ 2’. അജിത്തിനും ശിവരാജ്കുമാറിനുമൊപ്പം വൻ താരനിരയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് താരത്തിന്റെ ആരാധകർ.
‘ഗുഡ് ബാഡ് അഗ്ലി’ക്കുശേഷം അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ശ്രീലീലയാണ് നായിക. ഉണ്ണി മുകുന്ദൻ, പാർത്ഥിപൻ, സുനിൽ, റെഡ്ഡിൻ കിംഗ്സിലി, പ്രഭു, രാധിക ശരത്കുമാർ, യോഗി ബാബു എന്നിവരും അണിനിരക്കുന്നു. ഫെബ്രുവരി വരെ തുടർച്ചയായി ചിത്രീകരണം നടത്താനാണ് പദ്ധതി.
അജിത്തിന്റെ കരിയറിലെ 64-ാമത്തെ ചിത്രമായ ‘ഡെയർ ഡെവിൾ’, ബ്രേവ് ഹാർട്സിന്റെ ബാനറിൽ ശാലിനി അജിത്കുമാറാണ് നിർമിക്കുന്നത്. 34 വർഷത്തെ സിനിമാജീവിതത്തിനിടെ അജിത്ത് നിർമാണരംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു.