Wednesday, 07 October 2026 | 08:57 PM

Latest

നേർക്ക് നേർ മമ്മുട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ

sreyas 07 October 2026 04:12 PM
നേർക്ക് നേർ മമ്മുട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ

Highlights

അച്ഛനും, മകനുമായ മമ്മുട്ടി. - ദുൽഖർ സൽമാൻ  ചിത്രങ്ങൾ ഒരേ ദിവസം  റിലീസാകി  നേർക്ക് നേർ കൊമ്പു കോർക്കാനിരിക്കുന്ന വാർത്ത രണ്ടു പേരുടെയും ആരാധകർക്ക്   ആവേശം നൽകിയിട്ടുണ്ട്!

 

തമിഴിൽ റിലീസായ  'അമരൻ' എന്ന സൂപ്പർഹിറ്റ്  ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'. ധനുഷ് നായകനാകുന്ന ഈ ചിത്രത്തിൽ മമ്മുട്ടിയും ഒരു പ്രധാന കഥാപാത്രം . അവതരിപ്പിക്കുന്നുണ്ട്. ഈ  ചിത്രം അടുത്ത മാസം (നവംബർ) 20-ന് റിലീസാകുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.  വളരെയധികം പ്രതീക്ഷകളോടെ  ഈ ചിത്രം റിലീസാകുന്ന ദിവസം തന്നെയാണ്, മമ്മുട്ടിയുടെ മകനും, തെന്നിന്ത്യൻ സിനിമയിലെ മറ്റൊരു പ്രശസത നടനുമായ   ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന   'ആകാശംലോ ഒക  താര' എന്ന തെലുങ്ക്  ചിത്രവും  റിലീസാകുന്നത്.  

പവൻ സാദിനേനി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ  ശ്രുതിഹാസൻ, ശ്വാസിക  ഉൾപ്പടെയുള്ളവർ അഭിനയിച്ചിട്ടുണ്ട്.   ഈ ചിത്രവും നവംബർ 20-ന് പുറത്തിറങ്ങുമെന്നുള്ള   ഔദ്യോഗിക   അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്.  മമ്മുട്ടി, ധനുഷ്  അഭിനയിക്കുന്ന 'ഓം' ആന്ധ്രയിലും  തെലുങ്കാനയിലും റിലീസാകുന്നതുപോലെ,  ദുൽഖർ സൽമാൻ നായകനാകുന്ന     'ആകാശംലോ ഒക  താര' എന്ന ചിത്രവും തമിഴ്നാട് ഉൾപ്പെടെയുള്ള സംസഥാനങ്ങളിൽ റിലീസാകും! അതിനാൽ  അച്ഛനും, മകനുമായ മമ്മുട്ടി. - ദുൽഖർ സൽമാൻ  ചിത്രങ്ങൾ ഒരേ ദിവസം  റിലീസാകി  നേർക്ക് നേർ കൊമ്പു കോർക്കാനിരിക്കുന്ന വാർത്ത രണ്ടു പേരുടെയും ആരാധകർക്ക്   ആവേശം നൽകിയിട്ടുണ്ട്!