Friday, 13 November 2026 | 09:27 AM

Latest

10 വർഷങ്ങൾക്ക് ശേഷം സിംബുവും നയൻതാരയും വീണ്ടും ഒന്നിക്കുന്നു?

sreyas 02 November 2026 01:13 PM
10 വർഷങ്ങൾക്ക്  ശേഷം സിംബുവും നയൻതാരയും വീണ്ടും ഒന്നിക്കുന്നു?

Highlights

നയൻതാര ആദ്യകാലത്ത് സിംബുവുമായി അടുത്ത സൗഹൃദത്തിലായിരുന്നു.  'വല്ലവൻ' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സിംബു ഇപ്പോൾ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം 'അരസൻ' ആണ്. അതുപോലെ തെന്നിന്ത്യൻ സിനിമയിലെ  ലേഡീസ് സൂപ്പർസ്റ്റാറായ നയൻതാര അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'മൂക്കുത്തി അമ്മൻ-2'.  'അരസൻ' എന്ന ചിത്രത്തിന് ശേഷം   സിംബു അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ഒരു പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നുള്ള ഒരു റിപ്പോർട്ട് മുൻപ് നൽകിയിരുന്നു. 

ഈ സാഹചര്യത്തിലാണ്  പ്രദീപ് രംഗനാഥൻ നായകനായ  'ഡ്യൂഡ്' എന്ന ചിത്രം സംവിധാനം ചെയ്ത . കീർത്തീശ്വരന്റെ  സംവിധാനത്തിലും സിംബു ഒരു സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ  നയൻതാരയുമായി സംവിധായൻ   കീർത്തീശ്വരൻ ചർച്ചകൾ നടത്തിവരുന്നുണ്ടെന്നുള്ള  വാർത്തയും പുറത്തുവന്നിട്ടുണ്ട്. 

  . നയൻതാര ആദ്യകാലത്ത് സിംബുവുമായി അടുത്ത സൗഹൃദത്തിലായിരുന്നു.  'വല്ലവൻ' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷം അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അവർ പിരിഞ്ഞു, എന്നാൽ 2016-ൽ പാണ്ഡിരാജ്  സംവിധാനം ചെയ്ത  ' ഇത് നമ്മ ആളു' എന്ന ചിത്രത്തിലൂടെ ഇരുവരെയും  വീണ്ടും ഒന്നിപ്പിച്ചു. കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര അഭിനയിക്കാൻ സമ്മതിക്കുകയാണെകിൽ   പത്ത് വർഷങ്ങൾക്ക്  ശേഷം വീണ്ടും  സിംബുവും, നയൻതാരയും ഒന്നിക്കുന്ന   ചിത്രമായിരിക്കും ഇത്. ഇതിൽ രണ്ടു പേർക്കും  പോലീസ് ഓഫീസർമാരുടെ  കഥാപത്രമാണ് എന്നും പറയപ്പെടുന്നുണ്ട്.   ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമത്രേ! .