നയൻതാരയ്ക്ക് തമിഴിൽ തുടർച്ചയായ പരാജയങ്ങൾ...
Highlights
തമിഴ് സിനിമയിലെ ഒന്നാം നമ്പർ നടിയായ നയൻതാര നായകിയായി അഭിനയിച്ച് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമാണ് 'മൂക്കുത്തി അമ്മൻ-2'. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യതയും, കളക്ഷനും ലഭിച്ചില്ല. ഇത് നയൻതാരയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. തമിഴ് സിനിമയിലെ ഒന്നാം നമ്പർ നടിയായ നയൻതാര നായകിയായി അഭിനയിച്ച് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമാണ് 'മൂക്കുത്തി അമ്മൻ-2'. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യതയും, കളക്ഷനും ലഭിച്ചില്ല. ഏകദേശം 100 കോടി ചെലവിൽ നിർമ്മിച്ചതായി പറയപ്പെടുന്ന ഈ ചിത്രത്തിന് 15 കോടിയോളം മാത്രമേ കളക്ഷൻ ലഭിച്ചുള്ളൂ എന്നാണ് റിപ്പോർട്ട്. മറ്റ് ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇത് നയൻതാരയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
നയൻതാരയുടെതായി ഈ വർഷം ആദ്യം തമിഴിൽ പുറത്തിറങ്ങിയ 'ഹായ്' എന്ന ചിത്രവും വിജയിച്ചില്ല. കഴിഞ്ഞ വർഷം (2025) അവർ അഭിനയിച്ച ഒരേയൊരു ചിത്രമായ 'ടെസ്റ്റ്' നേരിട്ട് OTT പ്ലാറ്റ്‌ഫോമിൽ റിലീസായ ചിത്രമാണ്. ഈ ചിത്രവും ശ്രദ്ധ നേടിയില്ല. 2024-ൽ നയൻതാരയുടേതായി ഒരു സിനിമയും പുറത്തിറങ്ങിയില്ല. 2023-ൽ പുറത്തിറങ്ങിയ 'അന്നപുര ണി' 2022-ൽ പുറത്തിറങ്ങിയ 'കണക്റ്റ്', 'ഒ 2' എന്നീ ചിത്രങ്ങളും പരാജയമായിരുന്നു.
അതേ വർഷം പുറത്തിറങ്ങിയ 'കാത്തു വാക്കുല രണ്ടു കാതൽ' എന്ന ചിത്രം മാത്രമാണ് വിജയമായത്. അതിനുമുമ്പ്, 2021-ൽ പുറത്തിറങ്ങിയ 'അണ്ണാത്ത', 'നെട്രികൺ' , 2020-ൽ പുറത്തിറങ്ങിയ 'ദർബാർ' എന്നിവയും പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല. 2020-ൽ നേരിട്ട് ഒടിടിയിൽ റിലീസായ 'മൂക്കുത്തി അമ്മൻ' മാത്രമാണ് ആരാധകർക്കിടയിൽ സ്വീകാര്യത നേടിയത്. നയൻതാര അഭിനയിച്ച് ഈയിടെ റിലീസായ പാൻ-ഇന്ത്യൻ ചിത്രമായ 'ടോക്സിക്'ക്കും ദയനീയമായി പരാജയപ്പെട്ടു. ഇങ്ങിനെ താൻ അഭിനയിച്ച ചിത്രങ്ങൾ തുടർന്ന് പരാജയപെടുന്ന വിഷയം താരത്തിനെ വളരെയധികം ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ടത്രെ!