Friday, 13 November 2026 | 09:17 AM

Top News

കേരള ഐ.പി.എസ് ഓഫീസറുടെ വേഷ പ്രചോദനത്തിൽ സായ് പല്ലവിയുടെ 'ഓം' കഥാപാത്രം...

Admin 13 November 2026 06:26 AM
കേരള ഐ.പി.എസ് ഓഫീസറുടെ വേഷ പ്രചോദനത്തിൽ  സായ് പല്ലവിയുടെ 'ഓം' കഥാപാത്രം...

Highlights

ഈ ചിത്രത്തിൽ സായ് പല്ലവി  എ.എസ്.പി നിത്യ റെഡ്ഡി എന്ന  വേഷത്തിലാണ്  അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിന്  സംവിധായകൻ രാജ്‌കുമാർ പെരിയസാമിക്ക്  പ്രചോദനം നൽകിയത്  കേരളത്തിൽ  ഐ.പി.എസ് ഓഫീസറായി  പ്രവർത്തിക്കുന്ന  മെറിൻ ജോസഫ് ആണത്രേ!  എന്നാൽ  ഈ കഥാപാത്രം മെറിൻ ജോസഫിന്റെ ജീവിതകഥയെ നേരിട്ട് അടിസ്ഥാനമാക്കിയുള്ളതല്ലെന്നും   അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  

 


തമിഴിൽ  'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'ഓം'.  ധനുഷ്, സായ് പല്ലവി,   മമ്മുട്ടി, ശ്രീലീല, നസ്രുദീൻ ഷാ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഈ മാസം 20-ന് റിലീസാകാനിരിക്കുകയാണ്.

  ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവി  എ.എസ്.പി നിത്യ റെഡ്ഡി എന്ന  വേഷത്തിലാണ്  അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിന്  സംവിധായകൻ രാജ്‌കുമാർ പെരിയസാമിക്ക്  പ്രചോദനം നൽകിയത്  കേരളത്തിൽ  ഐ.പി.എസ് ഓഫീസറായി  പ്രവർത്തിക്കുന്ന  മെറിൻ ജോസഫ് ആണത്രേ!  എന്നാൽ  ഈ കഥാപാത്രം മെറിൻ ജോസഫിന്റെ ജീവിതകഥയെ നേരിട്ട് അടിസ്ഥാനമാക്കിയുള്ളതല്ലെന്നും   അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  

മെറിൻ ജോസഫിനെ പോലെ  ബോബ് ഹെയർകട്ട് സ്റ്റൈലിലാണ് സായ് പല്ലവിയും   ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്  മാത്രമല്ല, ചിത്രത്തിലെ തന്റെ വേഷത്തിനായി തയ്യാറെടുക്കാൻ സായ് പല്ലവി ഐ.പി.എസ് ഓഫീസർ മെറിൻ ജോസഫിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കുകയും അദ്ദേഹത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കുകയും ചെയ്തു എന്നും ചിത്രത്തെ കുറിച്ച് രാജ്‌കുമാർ പെരിയസാമി സംസാരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട്. 

രക്ത ചന്ദന കള്ളക്കടത്തുമായി സംബന്ധപെട്ട കഥയാണ് 'ഓം' എന്നും, ഇതിൽ മമ്മുട്ടി വില്ലനായിട്ടാണ് എത്തുന്നത് എന്നുള്ള ഒരു വാർത്തയുമുണ്ട്! എന്നാൽ ഇത് സംബന്ധമായി സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരു വാർത്തയും ഇതുവരെ പുറത്തുവിട്ടിട്ടില്ല!

Tags
sai pallavi Om movie