Thursday, 12 November 2026 | 08:17 AM

Top News

വിജയ് ആന്റണിയുടെ 'പിച്ചൈക്കാരൻ' മൂന്നാം ഭാഗം...

Admin 11 November 2026 10:03 AM
വിജയ് ആന്റണിയുടെ  'പിച്ചൈക്കാരൻ' മൂന്നാം ഭാഗം...

Highlights

വ്യത്യസ്തമായ  കഥയും,    ഫാമിലി സെന്റിമെന്റ്സും  നിറഞ്ഞ ചിത്രങ്ങൾ  തിരഞ്ഞെടുത്തു അഭിനയിക്കുന്നതാണ്  വിജയ് ആന്റണിയുടെ  വിജയ രഹസ്യം എന്ന് പറയാം!

 

തമിഴിൽ 'നാൻ' , ' ഇന്ത്യ പാകിസ്ഥാൻ',    'പിച്ചൈക്കാരൻ',  ' ശൈത്താൻ',  'കാളി', 'ഹിറ്റ്‌ലർ'  തുടങ്ങി ഒരുപാട് വ്യത്യസ്ത പേരോടുകൂടിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുള്ള   വിജയ് ആന്റണിയുടെ വരാനിരിക്കുന്ന ചിത്രം  'അപ്പാ ക്കുട്ടി'യാണ്.  എം. മാരൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഈ മാസം 20-ന്   തിയേറ്ററുകളിലെത്തും! 

ഈ ചിത്രത്തിൽ പ്രീതി അസ്രാനിയും,  ബാലതാരം ലിതന്യയുമാണ് മറ്റുള്ള  പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും തമിഴ് സിനിമയിൽ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുള്ള വിജയ് ആന്റണി തന്നെയാണ് താൻ അഭിനയിച്ചിട്ടുള്ള മിക്ക ചിത്രങ്ങൾക്കും  സംഗീതം നൽകിയിരിക്കുന്നതും, നിർമ്മിച്ചിരിക്കുന്നതും.

വിജയ് ആന്റണി അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം 'പിച്ചൈക്കാരൻ' ഒന്നാം ഭാഗമാണ്. രണ്ടാം ഭാഗവും വിജയം നേടിയ  ചിത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ആന്റണി      'പിച്ചൈക്കാരൻ' മൂന്നാം ഭാഗം ഒരുക്കുവാൻ ഒരുങ്ങിവരുന്നത്. ഇതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ഈ ചിത്രം  അടുത്ത വർഷം ആയുധപൂജക്ക് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടാണ് ഒരുങ്ങി വരുന്നത്. 

'അപ്പാ ക്കുട്ടി'യുടെ റിലീസിന് ശേഷം 'അയോധി' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത മന്ദിര മൂർത്തിയുടെ  സംവിധാനത്തിൽ വിജയ് ആന്റണി നായകനായി അഭിനയിക്കുന്ന ചിത്രം റിലീസാകും! ഇനിയും പേരിടാത്ത ഈ  ചിത്രം  അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ റിലീസാകുമെന്നാണ് റിപ്പോർട്ട്!   ഇതിന്റെ   റിലീസിനു  ശേഷമായിരിക്കും 'പിച്ചൈക്കാരൻ' മൂന്നാം ഭാഗം പുറത്തുവരിക! വ്യത്യസ്തമായ  കഥയും,    ഫാമിലി സെന്റിമെന്റ്സും  നിറഞ്ഞ ചിത്രങ്ങൾ  തിരഞ്ഞെടുത്തു അഭിനയിക്കുന്നതാണ്  വിജയ് ആന്റണിയുടെ  വിജയ രഹസ്യം എന്ന് പറയാം!

Tags
Vijay Antonym Pichaikkaran Part-3