കമൽഹാസന്റെ പുതിയ ചിത്രം 'സണ്ടിയർ'
Highlights
വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സംവിധായകൻഎസ്. അരുൺ കുമാർ കമൽഹാസനുമായി ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.
തമിഴിൽ 'ചിത്ത', 'വീര ധീര സൂരൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്. അരുൺ കുമാറിന്റെ സംവിധാനത്തിൽ കമൽഹാസൻ ഒരു ചിത്രത്തിൽ അഭിനയിക്കുന്നെണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. കമൽഹാസൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
(നവമ്പർ-7) കമൽഹാസന്റെ പിറന്നാളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി പരുക്കൻ ലുക്കിലാണ് കമൽ ഹാസൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
കമൽഹാസൻ സംവിധാനം ചെയ്ത ‘വിരുമാണ്ടി’ എന്ന ചിത്രം 2004 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും, അതിന് മികച്ച സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് ആദ്യം നൽകിയ പേര് ‘സണ്ടിയർ’ എന്നായിരുന്നു. എന്നാൽ ഒരുപാട് വിവാദങ്ങൾ കാരണമായുള്ള . തർക്കത്തെത്തുടർന്ന് ചിത്രത്തിന് പിന്നീട് ‘വിരുമാണ്ടി’ എന്ന് പേര് വെക്കുകയായിരുന്നു.
വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സംവിധായകൻഎസ്. അരുൺ കുമാർ കമൽഹാസനുമായി ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. കമൽ ഹാസന്റെ അഭിനയ മികവും അരുൺകുമാറിന്റെ കഥപറച്ചിൽ ശൈലിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..