Friday, 13 November 2026 | 09:27 AM

Latest

ബോക്സ് ഓഫീസിൽ സായ്‌പല്ലവി തരംഗം: രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി നവംബറിൽ നായികയുടെ മാസ് എൻട്രി

സുരേഷ് വണ്ടന്നൂർ 01 November 2026 03:03 AM
ബോക്സ് ഓഫീസിൽ സായ്‌പല്ലവി തരംഗം: രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി നവംബറിൽ നായികയുടെ മാസ് എൻട്രി

Highlights

​മലയാളികളുടെ പ്രിയപ്പെട്ട 'മർ മിസ്', പാൻ ഇന്ത്യൻ തലത്തിൽ തന്റെ അഭിനയമികവുകൊണ്ട് ബോക്സ് ഓഫീസ് കീഴടക്കാൻ തയ്യാറെടുക്കുകയാണ് നവംബറിൽ.  

സായ്‌പല്ലവിയുടെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് നവംബർ മാസം ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ്  താരത്തിന്റെ പേരിലാകുന്നു. നടി അഭിനയിച്ച രണ്ട് വലിയ ചിത്രങ്ങളാണ് ഈ മാസം തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'വും രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം' എന്ന ചിത്രവുമാണ് നവംബറിലെ പ്രധാന റിലീസുകൾ.  

​നവംബർ 5: സീതയായി സായ്‌പല്ലവി രാമായണത്തിലേക്ക്

​ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന 'രാമായണ' നവംബർ 5 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ സീതയായാണ് സായ്‌പല്ലവി വേഷമിടുന്നത്. എന്നാൽ ചിത്രത്തിലെ താരത്തിന്റെ കാസ്റ്റിംഗിനെതിരെയും ഹിന്ദി ഉച്ചാരണത്തെക്കുറിച്ചും ചില വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നുവെങ്കിലുംആരാധകർ വലിയ പ്രതീക്ഷയിലാണ്. അടുത്ത വർഷം ദീപാവലിക്ക് ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തും.

​നവംബർ 20: 'അമരൻ' കൂട്ടുകെട്ട് വീണ്ടും; 'ഓം'-ൽ ശക്തമായ പൊലീസ് വേഷത്തിൽ

​അമരന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് ശേഷം രാജ്കുമാർ പെരിയസാമിയും സായ്‌പല്ലവിയും വീണ്ടും ഒന്നിക്കുന്ന 'ഓം' നവംബർ 20-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അഡീഷണൽ എസ്.പി നിത്യ റെഡ്ഡി എന്ന ശക്തമായ പൊലീസ് കഥാപാത്രമായാണ് സായ്‌പല്ലവി എത്തുന്നത്. ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സായ്‌പല്ലവിയുടെ കരിയറിലെ മറ്റൊരു വലിയ വിജയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

​മലയാളികളുടെ പ്രിയപ്പെട്ട 'മർ മിസ്', പാൻ ഇന്ത്യൻ തലത്തിൽ തന്റെ അഭിനയമികവുകൊണ്ട് ബോക്സ് ഓഫീസ് കീഴടക്കാൻ തയ്യാറെടുക്കുകയാണ് നവംബറിൽ.