Wednesday, 07 October 2026 | 08:57 PM

Top News

കമൽഹാസന്റെ സ്വപ്‌ന ചിത്രമായ ' മരുതനായകം' എടുക്കാനൊരുങ്ങുന്ന അറ്റ്‌ലി...

Admin 07 October 2026 05:56 AM
കമൽഹാസന്റെ  സ്വപ്‌ന ചിത്രമായ   ' മരുതനായകം'  എടുക്കാനൊരുങ്ങുന്ന അറ്റ്‌ലി...

Highlights

കമൽഹാസനെയും, വിജയ് സേതുപതിയെയും  ഒന്നിപ്പിച്ച്  'മരുതനായകം'    സംവിധാനം ചെയ്യണം എന്നുള്ളത് എന്റെ ആഗ്രഹമാണ്.  അത് ശരിയായ സമയത്ത് നടക്കാം. 

 

കമൽഹാസൻ്റെ സ്വപ്‌നചിത്രങ്ങളിൽ ഒന്നാണ്  'മരുതനായകം'.  ഈ ചിത്രം ഒരുക്കാനൊരുങ്ങി കമൽഹാസൻ    ചെന്നൈയിലുള്ള  ഫിലിം സിറ്റിയിൽ  മറഞ്ഞ  മുൻ തമിഴ്നാട് മുഖ്യമന്ത്രി  കരുണാനിധി,  മറഞ്ഞ ഇംഗ്ലണ്ട് റാണി എലിസപെത്ത് എന്നിവരുടെ സാന്നിധ്യത്തിൽ  ഈ ചിത്രത്തിന്റെ പൂജയും, ചിത്രീകരണവയും തുടങ്ങി!
 എന്നാൽ അതിന് ശേഷം  സാമ്പത്തിക  പ്രശ്നങ്ങൾ കാരണം ഈ ചിത്രം കമൽഹാസനെകൊണ്ട്  തുടരാൻ കഴിഞ്ഞില്ല. പിന്നീട്  പല അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും 'മരുതനായകം' പ്രോജെക്റ്റിനെ കുറിച്ച്  കമൽഹാസൻ സംസാരിക്കാറുണ്ട്. 

എന്നാൽ ഇപ്പോൾ  'മരുതനായക'ത്തെക്കുറിച്ച് സംവിധായകൻ അറ്റ്‌ലി   സംസാരിച്ചിരിക്കുന്ന വിഷയമാണ്  കമൽഹാസൻ ആരാധകർക്ക് ആവേശം പകർന്നിരിക്കുന്നത്.   അതായത്  . കമൽഹാസനെയും, വിജയ് സേതുപതിയെയും  ഒന്നിപ്പിച്ച്  'മരുതനായകം'    സംവിധാനം ചെയ്യണം എന്നുള്ളത് എന്റെ ആഗ്രഹമാണ്.  അത് ശരിയായ സമയത്ത് നടക്കാം. അതിനുള്ള പദ്ധതി  എന്റെ അടുക്കൽ ഉണ്ട്. ചെന്നൈയിൽ നടന്ന 'പത്ത' എന്ന ചിത്രത്തിന്റെ  വിജയാഘോഷത്തിലാണ് അറ്റ്‌ലി ഇക്കാര്യം  സംസാരിച്ചത്. 

അറ്റ്‌ലിയുടെ നിർമ്മാണത്തിൽ  വിജയസേതുപതി നായകനായി അഭിനയിച്ച ചിത്രമാണ് 'പത്ത' എന്നുള്ളത് ശ്രദ്ധേയമാണ്.   ഇതിനാൽ 'മരുതനായകം'   ഒരുങ്ങാനുള്ള  സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇപ്പോൾ അല്ലു .അർജുനെ നായനാക്കി ' രാക്ക' എന്ന ചിത്രം സംവിധാനം ചെയ്തുവരുന്ന അറ്റ്‌ലിക്ക് മുംബൈയിൽ നല്ല ബന്ധമുണ്ട്.   മുംബൈയിലുള്ള ഒരു നിർമ്മാതാവുമായി കൂട്ടുചേർന്ന് വലിയ ബഡ്ജറ്റിൽ   'മരുതനായകം' ഒരുക്കാനാണ് അറ്റ്‌ലി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

Tags
kamal haasan atlee maruthanayagam