നക്ഷത്ര പിൻഗാമികളുടെ പിടിയിൽ കോടമ്പാക്കം...!
Highlights
തമിഴ് സിനിമ ഇപ്പോൾ നക്ഷത്ര പിൻഗാമികളുടെ കൈവശമാണെന്നു പറയാം! അതനുസരിച്ച് ഇപ്പോൾ തമിഴ് സിനിമയിൽ പ്രവർത്തിച്ച് വരുന്ന നക്ഷത്ര പിൻഗാമികളെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നൽകുന്നത്...
'നിലവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച ബവിഷ് നാരായൺ സംവിധായകൻ കസ്തൂരി രാജയുടെ ചെറുമകനും, നടൻ ധനുഷിന്റെ സഹോദരി പുത്രനുമാണ്! 'ലവ് ഓ ലവ്' ചിത്രത്തിൽ നായകനായി അഭിനയിച്ചതും ഈ നടനാണ്! ഈ രണ്ടു ചിത്രങ്ങളും വിജയിച്ചില്ലെങ്കിലും ബവിഷ് ഇപ്പോൾ വേറെ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്!
ഈയിടെ മരണപ്പെട്ട പ്രശസ്ത സംവിധായകരായ ഭാരതിരാജ, ഭാഗ്യരാജ് എന്നിവരുടെ മക്കളും തമിഴ് സിനിമയിൽ പ്രവേശിക്കുകയുണ്ടായി. എന്നാൽ ഭാരതിരാജയുടെ മകനായ മരണപ്പെട്ട മനോജ് ഭാരതി, ഭാഗ്യരാജിന്റെ മകനായ ശാന്തനു എന്നിവരെകൊണ്ട് വലിയ വിജയം നേടാൻ കഴിഞ്ഞില്ല. ശാന്തനു ഇപ്പോഴും അതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്! ശിവാജിയുടെ കാലം തുടങ്ങി രജനികാന്ത്, കമൽഹാസൻ, ശിവകുമാർ, സത്യരാജ്, ടി.രാജേന്ദർ എന്നിവരുടെ പിൻഗാമികളും തമിഴ് സിനിമയിൽ ആധിപത്യം നൽകി വരികയാണ്.
തമിഴ് സിനിമയിൽ പുതിയതായി പ്രവേശിച്ചവരിൽ 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം എടുത്ത് പറയേണ്ട ഒരാളാണ്! താരത്തിന്റ ആദ്യത്തെ ചിത്രമായ 'ആദിത്യ വർമ്മ' പരാജയമായിരുന്നു. അതുപോലെ തന്റെ പിതാവിനൊപ്പം അഭിനയിച്ച അടുത്ത ചിത്രമായ 'മഹാനും' പരാജയമായിരുന്നു. എന്നാൽ മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' എന്ന ചിത്രം ധ്രുവ് വിക്രമിന് വമ്പൻ വിജയമായി!
അതേപോലെ നടൻ വിജയ്സേതുപതിയുടെ മകനായ സൂര്യ സേതുപതി 'പീനിക്സ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പരാജയമായിരുന്നു! എങ്കിലും സൂര്യ വിജയ് സേതുപതി ഇപ്പോൾ ഒരു സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
സംവിധായകരായ എ.ആർ. മുരുകദാസും, ലിംഗുസാമിയും തങ്ങളുടെ ബന്ധുക്കളുടെ മക്കളെ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ലിംഗുസാമിയുടെ അടുത്ത ചിത്രത്തിന്റെ ഹീറോ സംഗീത സംവിധായകനായ വിദ്യാസാഗറിൻ്റെ മകനാണ്. മറ്റൊരു സംവിധായകനായ ശങ്കറിൻ്റെ മകൾ അദിതി ശങ്കർ ഇപ്പോൾ തമിഴ് സിനിമയിലെ ഒരു മുൻനിര നടിയാണ്, ഇവരെ തുടർന്ന് ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ അർജിത് ശങ്കരും ഒരു പേരിടാത്ത ചിത്രത്തിൽ നായകനായി അഭിനയിച്ച് വരികയാണ്!
അതുപോലെ നടൻ ആര്യയുടെ സഹോദരൻ സത്യ, നൃത്ത സംവിധായകനും, നടനുമായ രാഘവ ലാറൻസിൻ്റെ സഹോദരൻ എൽവിനും ചിത്രങ്ങളിൽ അഭിനയിച്ച് വരുന്ന ഒരു നടനാണ്. അതുപോലെ നടൻ കാർത്തികിൻ്റെ മകൻ ഗൗതം കാർത്തിക്, നടൻ മുരളിയുടെ മകൻ അഥർവാ, എന്നിവരും തമിഴ് സിനിമയിലെ പിൻഗാമി താരങ്ങളാണ്. ഈ ലിസ്റ്റിൽ അടുത്ത് ജോയിൻ ചെയ്യാനിരിക്കുന്ന മറ്റൊരു പിൻഗാമി നടനും, നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപ നിധിയാണ്.
നടനും, ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് 'സിഗ്മ' എന്ന ചിത്രം മുഖേന സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. ഈ സിനിമയെ തുടർന്ന് ജേസൺ സഞ്ജയ് നായകനായും അഭിനയിക്കാനിരിയ്ക്കുകയാണ് എന്നുള്ള റിപ്പോർട്ടും ഉണ്ട്!