Tuesday, 11 August 2026 | 11:40 PM

Top News

വെങ്കിടേശ പെരുമാൾ സ്വാമിയായി രവിമോഹൻ...

Admin 06 August 2026 07:22 AM
വെങ്കിടേശ പെരുമാൾ സ്വാമിയായി രവിമോഹൻ...

Highlights

ഇതിൽ വെങ്കിടേശ സ്വാമിക്കും, നായകനും ഇടയിലുള്ള രംഗങ്ങൾ കോമഡി നിറഞ്ഞതായിരിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. തേജ് ഉപ്പളപതിയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. 

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവിമോഹൻ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'പരാശക്തി'യാണ്. ഇതിൽ ശിവകർത്തികേയനായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. എങ്കിലും രവിമോഹൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരെ ആകർഷിച്ചിരുന്നു. രവിമോഹൻ അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ  'ജീനി', 'കരാത്തെ ബാബു',  'ബെൻസ്' തുടങ്ങിയവയാണ്. 

ഇതിൽ രാഘവ ലോറൻസ് നായകനാകുന്ന 'ബെൻസ്' എന്ന ചിത്രത്തിൽ വില്ലനായാണ് രവിമോഹൻ അഭിനയിക്കുന്നത്! ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് രവി മോഹന് തെലുങ്കിൽ ഒരുങ്ങുന്ന ഒരു സിനിമയിൽ വെങ്കിടേശ പെരുമാൾ സ്വാമിയായി അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. കോമഡി നിറഞ്ഞ ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തിൽ  ഒരുങ്ങുന്ന ചിത്രമാണത്രെ ഇത്. 

 ഇതിൽ വെങ്കിടേശ സ്വാമിക്കും, നായകനും ഇടയിലുള്ള രംഗങ്ങൾ കോമഡി നിറഞ്ഞതായിരിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. തേജ് ഉപ്പളപതിയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അടുത്ത് തന്നെ രവിമോഹൻ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

Tags
Ravi Mohan