Top News
ആനന്ദ് എൽ. റായ് ചിത്രത്തിൽ വീണ്ടും ധനുഷും കൃതി സനോണും
സുരേഷ് വണ്ടന്നൂർ
07 August 2026 08:10 AM
Highlights
അതിനിടെ, ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'തേരെ ഇഷ്ക് മേം' എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന പ്രണയ ചിത്രമാണ്.
ധനുഷും സംവിധായകൻ ആനന്ദ് എൽ. റായ്‌യും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 2013-ൽ പുറത്തിറങ്ങിയ 'രാഞ്ഝണാ', 2021-ലെ 'അത്രംഗി രേ', ഒടുവിൽ തിയേറ്ററുകളിലെത്തി ആദ്യദിനം ഇന്ത്യയിൽ നിന്നുമാത്രം 16 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ 'തേരെ ഇഷ്ക് മേം' എന്നിവയാണ് ഇവരുടെ മുൻ സഹകരണങ്ങൾ.