Tuesday, 11 August 2026 | 11:01 PM

Top News

ബൻസാലി ചിത്രത്തിൽ ധനുഷിന്റെ നായികയായി കരീന കപൂർ? അണിയറയിൽ കാടിന്റെ പശ്ചാത്തലത്തിൽ വൻ പൗരാണിക സാഹസിക ചിത്രം

Admin 07 August 2026 07:01 AM
ബൻസാലി ചിത്രത്തിൽ ധനുഷിന്റെ നായികയായി കരീന കപൂർ? അണിയറയിൽ കാടിന്റെ പശ്ചാത്തലത്തിൽ വൻ പൗരാണിക സാഹസിക ചിത്രം

Highlights

​തമിഴ് താരം ധനുഷ് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ കരീന കപൂർ നായികയായേക്കും. പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഈ വൻകിട സംരംഭത്തിനായി കരീനയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും അനുകൂലമായ തീരുമാനം വൈകാതെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.

 


​തമിഴ് താരം ധനുഷ് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ കരീന കപൂർ നായികയായേക്കും. പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഈ വൻകിട സംരംഭത്തിനായി കരീനയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും അനുകൂലമായ തീരുമാനം വൈകാതെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൗരാണിക സാഹസിക സിനിമയാണ്.  

​ശിവകാർത്തികേയന്റെ 'ഹീറോ', കാർത്തി നായകനായ 'സർദാർ', 'സർദാർ 2' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി.എസ്. മിത്രനാണ് ഈ പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത്. മിത്രന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഇതാദ്യമായാണ് ധനുഷും പി.എസ്. മിത്രനും കൈകോർക്കുന്നത്. കൂടാതെ, ധനുഷും സഞ്ജയ് ലീല ബൻസാലിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്റ്റിനുണ്ട്.  

​ഹിന്ദിയിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നവംബറിൽ ആരംഭിക്കും. ജനുവരിയിൽ ടെസ്റ്റ് ഷൂട്ട് നടത്താനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. വൻ താരനിര അണിനിരക്കുന്ന ഒരു പാൻ-ഇന്ത്യൻ സിനിമാറ്റിക് അനുഭവമായിരിക്കും ചിത്രം വാഗ്ദാനം ചെയ്യുന്നത്.  

Tags
Dhanush kareena kapoor