Sunday, 20 September 2026 | 01:24 PM

Latest

ഇളയരാജ സംഗീതം നൽകിയ മറാത്തി ചിത്രം ഓസ്കാറിലേക്ക്...

sreyas 19 September 2026 09:50 AM
ഇളയരാജ സംഗീതം നൽകിയ മറാത്തി ചിത്രം ഓസ്കാറിലേക്ക്...

Highlights

കോന്തൽ എന്ന പരമ്പരാഗത ആരാധനാ നൃത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ  ചിത്രം ഒരുക്കിയിരിക്കുന്നത്.

 ഇളയരാജ സംഗീതം നൽകിയ മറാത്തി ചിത്രമാണ്  'കോന്തൽ'. നവാഗതനായ സന്തോഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇഷിത ദേശ്മുഖാണ് സുമൻ എന്ന പ്രധാന  കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം ഈ സിനിമയിൽ  കിഷോർ ഗൗതം, യോഗേഷ് സോഹോനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

കോന്തൽ എന്ന പരമ്പരാഗത ആരാധനാ നൃത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ  ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു പരമ്പരാഗത നാടോടി കലയും ആരാധനാരീതിയുമാണത്രെ 'കോന്തൽ'. ഇതിൽ സുമൻ എന്ന യുവ വധുവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ച് നിറയെ  പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

 പ്രത്യേകിച്ച്  56-ാമത്തെ  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  'വെള്ളി മയിൽ' പുരസ്കാരം  നേടി. ഇതിനെ തുടർന്ന് ഈ ചിത്രം ഔദ്യോഗികമായി 2027-ൽ നടക്കാനിരിക്കുന്ന ഓസ്‌കാർ  പുരസ്‌കാര മൽസരത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നു വൈറലായി കൊണ്ടിരിക്കുന്നത്. മറാത്തിയിൽ നിന്നും ഓസ്‌കാർ നോമിനേഷൻ ലഭിക്കുന്ന നാലാമത്തെ ചിത്രമാണത്രെ ഇത്.