Tuesday, 23 June 2026 | 08:59 PM

Latest

'ഭാവിവധുവിനെ കണ്ടെത്തി '; നടൻ വിശാൽ വിവാഹിതനാകുന്നു

05 May 2026 12:30 PM
'ഭാവിവധുവിനെ കണ്ടെത്തി '; നടൻ വിശാൽ വിവാഹിതനാകുന്നു

 

തമിഴിലും മലയാളത്തിലുമായി ഒരുപാട് ആരാധകരുള്ള നടനാണ് തമിഴ് നടന്‍ വിശാല്‍. തമിഴില്‍ അവിവാഹിതരായ നായന്മാരുടെ കൂട്ടത്തിലുള്ള ചുരുങ്ങിയ താരങ്ങളില്‍ ഒരാളായ വിശാലിന് ഏത് ചടങ്ങില്‍ പോയാലും എപ്പോള്‍ വിവാഹമെന്ന ചോദ്യം സ്ഥിരമായി നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.

കബാലി എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സായ് ധൻസികയാണ് വിശാലിന്റെ ഭാവി വധു. ധൻസിക നായികയാവുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേ​ദിയിൽ വെച്ച് ഇരുവരും വിവാഹ പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 29 നാണ് ഇരുവരും വിവാഹിതരാകുന്നത്. . വിശാലിന് 47 ഉം ധൻഷികയ്ക്ക് 35 ഉം ആണ് വയസ്സ്.

 വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുമെന്നും, എല്ലാവരും വരണം എന്നും വിശാൽ പറഞ്ഞു. എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻഷിക എന്നാണ് വിശാൽ പറഞ്ഞത്.

പതിനഞ്ച് വർഷങ്ങളായി എനിക്ക് വിശാലിനെ അറിയാം. അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളും ഞാൻ വളരെ അധികം ബഹുമാനത്തോടെ കാണുന്നു. എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലും, യാതൊന്നും പറയാതെ തന്നെ കയറി വന്ന് പിന്തുണയായി നിന്ന ആളാണ്. ആ ഗസ്റ്റർ ആണ് എനിക്കിഷ്ടപ്പെട്ടത്. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമായിരുന്നു. അടുത്തിടെയാണ് പരസ്പരം ഞങ്ങൾ രണ്ട് പേർക്കും ഉള്ളിൽ പ്രണയം എന്ന ഫീലിങ്സ് ഉണ്ട് എന്ന് തിരിച്ചരിഞ്ഞത്. പിന്നെ എന്തിന് വൈകിപ്പിക്കണം എന്ന് തോന്നി, വിവാഹത്തിലേക്ക് കടക്കുകയാണ് എന്ന് ധൻഷികയും പറഞ്ഞു.

Tags
Vishal Sai Dhanshika