Wednesday, 26 August 2026 | 05:13 AM

Latest

അജിത്തിന് വില്ലനായി അഭിനയിക്കാൻ വിജയ്സേതുപതി അല്ലെങ്കിൽ രാഘവ ലോറൻസ്...

05 May 2026 12:30 PM
അജിത്തിന് വില്ലനായി അഭിനയിക്കാൻ വിജയ്സേതുപതി അല്ലെങ്കിൽ രാഘവ ലോറൻസ്...

 

'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രൻ വീണ്ടും അജിത്തിനെ നായകനാക്കി  അജിത്തിന്റെ 64-ാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ്.  ജനുവരിയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഈ സിനിമ അടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ സിനിമക്ക് അനിരുദ്ധ് ആണ്  സംഗീതം നൽകുന്നത്.    'റോമിയോ പിക്ചേഴ്സ്' ബാനറിൽ രാഹുലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

 ഈ സാഹചര്യത്തിൽ, സംവിധായകൻ  ആദിക് രവിചന്ദ്രൻ ഈ ചിത്രത്തിൽ അജിത്തിനൊപ്പം  അഭിനയിക്കാനുള്ള നടീ നടന്മാരെ  തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. അതനുസരിച്ച് ഈ ചിത്രത്തിൽ അജിത്തിനൊപ്പം പ്രധാന വില്ലനായി അഭിനയിക്കാൻ വിജയ്സേതുപതി, രാഘവ ലോറൻസ് എന്നിവരുമായി ആധിക് രവിചന്ദ്രൻ ചർച്ചകൾ നടത്തി വരികയാണ് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

'മാസ്റ്റർ', 'വിക്രം' തുടങ്ങിയ ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ച വിജയ്സേതുപതിയെ വില്ലനാക്കുവാനാണത്രെ ആധിക് രവിചന്ദ്രൻ ശ്രമിച്ച് വരുന്നത്. വിജയ് സേതുപതി വില്ലനായി അഭിനയിക്കാൻ സമ്മതിച്ചില്ലെങ്കിൽ രാഘവ ലോറൻസ് ആ കഥാപാത്രം അവതരിപ്പിക്കാൻ സമ്മതിക്കും എന്നുള്ള പ്രതീക്ഷയിലാണ് ആധിക് രവിചന്ദ്രൻ. അതിനാൽ അടുത്ത് തന്നെ ഇത് സംബന്ധമായുള്ള അറിയിപ്പ് വരുമെന്ന് പ്രതീക്ഷിക്കാം!

Tags
Vijay Sethupathi raghava lawrence