Thursday, 22 October 2026 | 07:23 PM

Top News

ഹൻസിക മോത്‌വാനി ഡബിൾ റോളിൽ അഭിനയിക്കുന്ന ഹൊറർ ചിത്രം...

Admin 21 October 2026 08:52 AM
ഹൻസിക മോത്‌വാനി ഡബിൾ റോളിൽ അഭിനയിക്കുന്ന ഹൊറർ ചിത്രം...

Highlights

തമിഴിൽ 'ജയം കൊണ്ടാൻ',  'വന്താൻ വെന്ററാൻ', 'ഇവൻ തന്തിരൻ', 'തള്ളി പോകാതെ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആർ കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഹൊറർ ചിത്രമായി ഒരുങ്ങുന്ന   ‘യച്ചിണി’ക്കായി   ചെന്നൈ കിഴക്കൻ കടൽത്തീരത്ത് ഏകദേശം 60 ലക്ഷം രൂപ മുടക്കി ഒരു കൂറ്റൻ സെറ്റ്    ഒരുക്കിയിട്ടുണ്ട്.  

 

 തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഹൻസിക മോത്‌വാനി  ഇപ്പോൾ ‘യച്ചിണി’ എന്ന  തമിഴ്   സിനിമയിൽ അഭിനയിച്ച് വരികയാണ്. മലയാളത്തിൽ പി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'വില്ലൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഹൻസിക . ‘യച്ചിണി’ എന്ന സിനിമയിൽ ഡബിൾ റോളിലാണ് അഭിനയിക്കുന്നത്. 

തമിഴിൽ 'ജയം കൊണ്ടാൻ',  'വന്താൻ വെന്ററാൻ', 'ഇവൻ തന്തിരൻ', 'തള്ളി പോകാതെ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആർ കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഹൊറർ ചിത്രമായി ഒരുങ്ങുന്ന   ‘യച്ചിണി’ക്കായി   ചെന്നൈ കിഴക്കൻ കടൽത്തീരത്ത് ഏകദേശം 60 ലക്ഷം രൂപ മുടക്കി ഒരു കൂറ്റൻ സെറ്റ്    ഒരുക്കിയിട്ടുണ്ട്.  ഇതിൽ  1943 കാലഘട്ടത്തിൽ  നടക്കുന്നത് പോലുള്ള  ദൃശ്യങ്ങളാണ് ചിത്രീകരിച്ച് വരുന്നത്. 

കുറത്തി പെൺ, സർക്കാർ ജോലിക്കാരി എന്നീ രണ്ടു കഥാപാത്രങ്ങളിലാണ്  ഹൻസിക അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്.  'മെട്രോ' ശിരീഷ്, 'തലൈവാസൽ' വിജയ്, ആടുകളം നരേൻ, സ്റ്റണ്ട്  സിൽവ, വിനോദിനി, പവൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന  ഈ ചിത്രം അടുത്ത് തന്നെ റിലീസാകുമെന്നാണ് സൂചന!

Tags
r kannan hansika motwani