സ്വപ്നം വേറെ അധ്വാനം വേറെ... - രഞ്ജിത്ത് സി മണി
Highlights
സിനിമയെ സ്വപ്നം കണ്ടുകൊണ്ട് ആ ലോകത്തേയ്ക്ക് കടന്നുവരുന്ന ഒരുപാട് പുതിയ പ്രതിഭകളുണ്ട്. അത്തരത്തില്‍, തന്‍റെ കഴിവും ആത്മവിശ്വാസവും കൊണ്ട് മലയാള സിനിമയില്‍ പുതിയൊരു ഇടം കണ്ടെത്താന്‍ എത്തുന്ന യുവനടനാണ് രഞ്ജിത്ത് സി മണിയെന്ന ചാലക്കുടിക്കാരന്‍.
സിനിമയിലേക്കുള്ള യാത്ര
തൃശൂര്‍ ഗാലക്സിയില്‍ കലാഭവന്‍ ജയനോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകളില്‍ തുടക്കം കുറിച്ച ഞാന്‍ 2010 ല്‍ മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലാണ് പിന്നെ കാണുന്നത്.
പിന്നീട് കലാഭവന്‍ മണിയോടൊപ്പം ഏതാനും ചില ലൊക്കേഷനില്‍ എത്തിപ്പെടുകയും സ്വന്തം മേഖല സിനിമയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. അവിടെ നിന്നാണ് സിനിമയിലേക്കുള്ള താല്‍പ്പര്യം തുടങ്ങിയതുതന്നെ. ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തു. കലാഭവന്‍ മണിയുടെ സഹോദരി പുത്രന്‍ എന്ന രീതിയിലും കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയിരുന്നു.
അഭിനയത്തിന്‍റെ പ്രത്യേകത
ആയിടയ്ക്ക് മോഹനകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച 'പച്ചോല പമ്പരം' എന്ന ആല്‍ബത്തിലും 'കോമരം' എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചുതുടങ്ങിയിരുന്നു. അതുവഴി മികച്ച നടനുള്ള അംഗീകാരം ലഭിക്കാന്‍ സാധിച്ചതില്‍ വലിയൊരു നേട്ടമായി കരുതുന്നു.
ആദ്യ സിനിമയെക്കുറിച്ച്
ജിബിന്‍ സംവിധാനം ചെയ്ത 'വള്ളിക്കെട്ട്' എന്ന സിനിമയിലാണ് ആദ്യം എന്‍റെ തല വരുന്നത്. അവിടെ നിന്നാണ് സിനിമയെ വളരെയധികം സ്നേഹിച്ചുതുടങ്ങിയത്. സിനിമ കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തീര്‍ച്ചയായും പങ്കുവയ്ക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങള്‍
തിരക്കഥാകൃത്ത് വിജു രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷം ഞാന്‍ ചെയ്യുന്നുണ്ട്. ജിസോ ജോസിന്‍റെ 'പിന്നാലെ' എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലും ശങ്കര്‍ പണിക്കറിന്‍റെ 'എഴുത്തോല', ധ്യാന്‍ ശ്രിനിവാസന്‍ നായകനായ 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്,چ 'രാജകന്യക' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചുവരുന്നു.
എനിക്ക് നല്‍കിയ ഈ അവസരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഇനിയും മുന്നോട്ട് പോകാനുള്ള വലിയ പ്രചോദനമായിരിക്കും. കൂടുതല്‍ അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.
ഇക്കുട്ട്സ് രഘു,
(9447550003)