Wednesday, 23 September 2026 | 10:41 AM

Latest

'ലബ്ബർ പന്ത്' ഫെയിം തമിഴരശൻ ​​പച്ചമുത്തുവിന്റെ സംവിധാനത്തിൽ ധനുഷ്... സംഗീതം - സായ് അഭയങ്കർ

Admin 23 September 2026 09:47 AM
'ലബ്ബർ പന്ത്' ഫെയിം തമിഴരശൻ ​​പച്ചമുത്തുവിന്റെ സംവിധാനത്തിൽ  ധനുഷ്... സംഗീതം - സായ് അഭയങ്കർ

Highlights

തമിഴരശൻ ​​പച്ചമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മുഖേന ധനുഷും, സായ് അഭയങ്കറും വീണ്ടും ഒന്നിക്കുകയാണ്

 

ധനുഷ്  നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം  'ഓം' ആണ്.  'അമരൻ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്തിട്ടുള്ള ഈ സിനിമ    ഒക്ടോബർ 16-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ   മമ്മുട്ടിയും ഒരു പ്രധാന കഹാപാത്രം അവതരിപ്പിക്കുന്നുണ്ട്. 

 ഈ സിനിമക്ക്  ശേഷം സൂപ്പർഹിറ്റായ   'ലബ്ബർ പന്ത്'  എന്ന ചിത്രം സംവിധാനം ചെയ്ത തമിഴരശൻ ​​പച്ചമുത്തുവിൻ്റെ സംവിധാനത്തിലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രത്തിന് തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ   സംഗീത സംവിധായകനായ  സായ് അഭയങ്കർ ആണ് സംഗീതം നൽകുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്.  

ഈയിടെ റിലീസായി വമ്പൻ വിജയമായ ' കറുപ്പ്' എന്ന ചിത്രത്തിന്   സായ് അഭയങ്കർ ആയിരുന്നു സംഗീതം നൽകിയിരുന്നത്. രാഘവ ലോറെൻസ് നായകനാകുന്ന 'ബെൻസ്', കാർത്തി നായകനായി അഭിനയിക്കുന്ന 'മാർഷൽ', അല്ലു അർജുൻ, അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന 'റാക്ക' തുടങ്ങിയ സിനിമകൾക്ക്  സംഗീതം നൽകിവരുന്ന  സായ്  അഭയങ്കർ തന്നെയാണ് ധനുഷിന്റെ 'ഓം' എന്ന ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് തമിഴരശൻ ​​പച്ചമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മുഖേന ധനുഷും, സായ് അഭയങ്കറും വീണ്ടും ഒന്നിക്കുകയാണ്!

Tags
sai abhyankkar tamizharasan pachamuthu dhanush