Wednesday, 07 October 2026 | 09:38 PM

Interviews

എന്നെ സംവിധായകന്‍ ഗിരീഷ് എ.ഡി ആദ്യം വിളിക്കുന്നത് 'ബെത് ല ഹേം കുടുംബ യൂണിറ്റി'ലേക്ക് അല്ലായിരുന്നു. 'പ്രേമലു 2 വിലേ'ക്കായിരുന്നു...

ബിന്ദു പി.പി 01 October 2026 06:56 AM
എന്നെ സംവിധായകന്‍ ഗിരീഷ് എ.ഡി  ആദ്യം വിളിക്കുന്നത്  'ബെത് ല ഹേം കുടുംബ യൂണിറ്റി'ലേക്ക്  അല്ലായിരുന്നു. 'പ്രേമലു 2 വിലേ'ക്കായിരുന്നു...

Highlights

നിവിന്‍പോളിക്കും മമിത ബൈജുവിനുമൊപ്പം തകര്‍ത്തഭിനയിച്ച റോഷന്‍റെ 'മൈസൂര്‍പാക്ക്' പ്രണയവും ഡയലോഗുകളും സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 'ബെത്ലഹേം' വിശേഷങ്ങളുമായി റോഷന്‍ ഷാനവാസ് 'നാന'യോട് സംസാരിക്കുന്നു.

'ആവേശം'എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ യുവതാരമാണ് റോഷന്‍ നവാസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ അഭിനയശൈലിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരിടം കണ്ടെത്താന്‍ റോഷന് സാധിച്ചു. 

ഇപ്പോള്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'ഗ്ലിക്സണ്‍' എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ യുവപ്രതിഭ. നിവിന്‍പോളിക്കും മമിത ബൈജുവിനുമൊപ്പം തകര്‍ത്തഭിനയിച്ച റോഷന്‍റെ 'മൈസൂര്‍പാക്ക്' പ്രണയവും ഡയലോഗുകളും സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 'ബെത്ലഹേം' വിശേഷങ്ങളുമായി റോഷന്‍ ഷാനവാസ് 'നാന'യോട് സംസാരിക്കുന്നു.

'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ ഗ്ലിക്സണ്‍ എന്ന കഥാപാത്രത്തിന് സോഷ്യല്‍മീഡിയയിലും തിയേറ്ററുകളിലും വലിയ സ്വീകാര്യതയാണല്ലോ ലഭിക്കുന്നത്. എന്താണ് പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്?

വളരെ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന പ്രതികരണങ്ങളും ട്രോളുകളും മീമുകളുമൊക്കെ കാണുമ്പോള്‍ പ്രേക്ഷകര്‍ ഗ്ലിക്സണെ എത്രത്തോളം ഹൃദയത്തോട് ചേര്‍ത്തുവെച്ചു എന്ന് മനസ്സിലാകുന്നുണ്ട്. ഗ്ലിക്സണ്‍ ആഷ്ലിക്ക് മൈസൂര്‍പാക്ക് ഉണ്ടാക്കിക്കൊടുക്കുന്ന എ.ഐ വീഡിയോകള്‍ വരെ ഇറങ്ങിക്കഴിഞ്ഞു. ആദ്യ സിനിമ എന്ന നിലയില്‍ 'ആവേശം' എനിക്ക് എക്കാലത്തും പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ റോഷന്‍ ഷാനവാസ് എന്ന നടന്‍റെ ഫിലിമോഗ്രാഫി എപ്പോഴെങ്കിലും എടുത്തുനോക്കിയാല്‍ അതില്‍ തീര്‍ച്ചയായും അടയാളപ്പെടുത്താന്‍ പോകുന്ന മികച്ചൊരു കഥാപാത്രമായിരിക്കും ബെത്ലഹേമിലെ ഗ്ലിക്സണ്‍.

ഗിരീഷ് എ.ഡി ചിത്രത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? പ്രേമലു 2 വിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നോ?

സത്യത്തില്‍ എന്നെ സംവിധായകന്‍ ഗിരീഷ് എ.ഡി ആദ്യം വിളിക്കുന്നത് 'ബെത്ലഹേം കുടുംബ യൂണിറ്റി'ലേക്ക് അല്ലായിരുന്നു. 'പ്രേമലു 2 വിലേ'ക്കായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രോജക്ട് താല്‍ക്കാലികമായി മാറ്റിവയ്ക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഗിരീഷേട്ടന്‍ വീണ്ടും എന്നെ വിളിക്കുന്നത്, 'നമ്മള്‍ വേറൊരു കിടിലന്‍ പരിപാടി പിടിക്കുന്നുണ്ട്, നീ അതിലുണ്ട്' എന്നുപറഞ്ഞു. അങ്ങനെയാണ് ഞാന്‍ ബെത്ലഹേം ടീമിന്‍റെ ഭാഗമാകുന്നത്.

ചിത്രീകരണവേളയില്‍ത്തന്നെ ഇതൊരു വന്‍വിജയചിത്രമാകുമെന്ന പൂര്‍ണ്ണവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. സംവിധായകനിലും കിരണ്‍ ജോസിയുടെയും അദ്ദേഹത്തിന്‍റെ തിരക്കഥയിലും അത്രേയേറെ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഗ്ലിക്സണ്‍ എന്ന കഥാപാത്രം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

Tags
ROSHAN SHANAVAS BETHLEHEM KUDUMBA UNIT Girish A D