വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം വണ്ടൂരിൽ പുരോഗമിക്കുന്നു; നായിക മീനാക്ഷി മാധവൻ
Highlights
വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പുറമെ സുരേഷ് കൃഷ്‌ണ, സോനാനായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചടങ്ങ്' ചിത്രീകരണം വണ്ടൂരിൽ പുരോഗമിക്കുന്നു. മീനാക്ഷി മാധവൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 'മധുര മനോഹര മോഹം', 'പ്രിൻസ് ആന്റ് ഫാമിലി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് മീനാക്ഷി.
മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഒരു ഫാമിലി, ഹൊറർ ഹ്യൂമർ ജോണറിലുള്ള ചിത്രമാണിത്. ഹൊററിനും നർമ്മത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പുറമെ സുരേഷ് കൃഷ്‌ണ, സോനാനായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
ബാനർ: തിയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡ്രീം മർച്ചൻ്റ്
നിർമ്മാണം: ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റമണി, ഷബീർ മലവെട്ടത്ത്
തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണുവിനോദൻ
സംഗീതം: ബിബിൻ അശോക്
ഛായാഗ്രഹണം: ഹലോ റഷാദ്
എഡിറ്റിംഗ്: കണ്ണൻ മോഹൻ
പ്രൊഡക്‌ഷൻ ഡിസൈനർ: ദിലീപ് നാഥ്
പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്
പി.ആർ.ഒ: ശബരി, വാഴൂർ ജോസ്