Wednesday, 07 October 2026 | 11:46 PM

Interviews

എനിക്ക് ഇപ്പോഴും അത് കാണാന്‍ തന്നെ പേടിയാണ്

അപ്പൂസ് കെ.എസ് 16 June 2026 09:08 AM
എനിക്ക് ഇപ്പോഴും അത് കാണാന്‍ തന്നെ പേടിയാണ്

Highlights

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും ശ്രദ്ധ നേടിയ അഭിനേത്രിയും അവതാരകയും സംവിധായികയുമാണ് ഷാലിന്‍സോയ. മലയാളത്തിനൊപ്പം തമിഴ്സിനിമയിലും ടെലിവിഷന്‍രംഗത്തും സജീവമായ ഷാലിന്‍സോയ 'നാന'യ്ക്കൊപ്പം....

 
നായികയായി ഏറ്റെടുക്കാന്‍ ആളുകള്‍ക്ക് ഒരു മടിയുണ്ടല്ലേ?
എനിക്ക് നല്ല ആഗ്രഹമുണ്ട്. ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ സിനിമയില്‍ ഉണ്ട്. പക്ഷേ സിനിമയില്‍ ഒരു പ്രധാന വേഷം എന്നെത്തേടി എത്തുന്നില്ല. ഇന്ന് കുറെ ഓപ്ഷന്‍ ഉണ്ടല്ലോ. നമ്മളെ തെരഞ്ഞെടുക്കണം എങ്കില്‍ അത്രയും കഴിവ് കൂടി വേണം.
പഠിക്കാന്‍ നല്ല ബുദ്ധിമുട്ട് ഉള്ള കുട്ടി ആയിരുന്നു. അല്ലേ?
മലപ്പുറത്തും തിരുവനന്തപുരത്തും ആയാണ് പഠിച്ചത്. പഠിക്കാന്‍ എനിക്ക് മടി ആയിരുന്നു. സ്ക്കൂളില്‍ പോകാന്‍ സത്യം പറഞ്ഞാല്‍ പേടി ആയിരുന്നു. ഇംഗ്ലീഷ് മാത്രം പറയണം എന്ന ചട്ടത്തില്‍ ഇങ്ങനെ പേടിച്ച് കഴിഞ്ഞു. അന്നെനിക്ക് ഇംഗ്ലീഷ് അങ്ങനെ ഒന്നും അറിയില്ലായിരുന്നു. ഇന്ന് എല്ലാം പഠിച്ച് എടുത്തതാണ്.
അച്ചുവിന്‍റെ അമ്മയില്‍ മീരജാസ്മിന്‍റെ ഒപ്പം ഡാന്‍സ് കളിച്ചിരുന്നു. ഇപ്പോഴാണ് അത് ആളുകള്‍ കുത്തിപ്പൊക്കുന്നത്. ഇപ്പോഴും ആളുകള്‍ക്ക് നായികയായി അംഗീകരിക്കാന്‍ മടിയാണ്?
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്. പക്ഷേ മലയാളത്തില്‍ കഴിയുന്നില്ല. എന്തെല്ലാമോ കാരണങ്ങള്‍ കാരണം അത് ഇങ്ങനെ ഒന്നും ആകാതെ പോകുന്നു. എനിക്ക് ആണെങ്കില്‍ കോണ്ടാക്ടുകള്‍ ഒരുപാട് ഉണ്ട്. പക്ഷേ അതുവച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല.
ഓട്ടോഗ്രാഫ് ചെയ്യുന്നത് എപ്പോഴാണ്? അത് എന്തുകൊണ്ടാണ് നിര്‍ത്തിയത്?
ഞാന്‍ നെഗറ്റീവ് കഥാപാത്രം ആയാണ് വന്നത്. പിന്നെ അതില്‍ നായികയാക്കി. ആ സമയത്ത് എനിക്ക് കുറെ സിനിമ ഓഫറുകള്‍ വന്നു. അത് കുറെ നഷ്ടമായി. മല്ലുസിങ് പോലും എന്‍റെ കയ്യില്‍ നിന്ന് എനിക്ക് നഷ്ടം ആകുന്നപോലെ തോന്നി. എനിക്ക് സീരിയലില്‍ നിന്നും വളര്‍ന്ന് പോകണം എന്ന് അന്ന് തോന്നി. നമ്മള്‍ക്ക് വളര്‍ച്ച വേണം അല്ലോ. മല്ലുസിങിലേക്ക് പോകുമ്പോള്‍ സീരിയലില്‍ എന്നെ മരിച്ചപോലെയാക്കി. എനിക്ക് ഇപ്പോഴും അത് കാണാന്‍ തന്നെ പേടിയാണ്.
എങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തിയത്?
എനിക്ക് സിനിമ കണ്ടുകണ്ട് ഇഷ്ടമായി. ഞാന്‍ എപ്പോഴും അഭിനയിക്കാന്‍ പോകുമ്പോള്‍ മോണിറ്ററില്‍ ഡയറക്ടര്‍ സൂക്ഷ്മതയോടെ നോക്കുന്നത് ഞാനും നിരീക്ഷിക്കുമായിരുന്നു. അത് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ അങ്ങനെ വളര്‍ന്നു.
ഇപ്പോള്‍ ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഒക്കെ വലിയ സ്വീകാര്യത കിട്ടുന്നു, ചിലതിന് അവാര്‍ഡുകള്‍ കിട്ടുന്നു. നല്ല സന്തോഷം ഉള്ള കാര്യം ആണത്. പലരും എന്‍റെ ഫിലിമുകളില്‍ ഒക്കെ ഡെപ്ത് ഉള്ളതായി പറയുന്നു. എനിക്ക് എഴുതാനും വായിക്കാനും ഒക്കെ നല്ല ഇഷ്ടമാണ്. എല്ലാം ഒരുമിച്ചുകൊണ്ടുപോകുന്നു.
 
Tags
shaalin zoya