Friday, 03 July 2026 | 05:08 AM

Latest

പുതുമുഖ സംവിധായകൻ ഷിബിൻ മുരുകേഷിനൊപ്പം മമ്മൂട്ടി

സുരേഷ് വണ്ടന്നൂർ 02 July 2026 06:31 AM
പുതുമുഖ സംവിധായകൻ ഷിബിൻ മുരുകേഷിനൊപ്പം മമ്മൂട്ടി

Highlights

മലയാള സിനിമയിൽ ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് വിജയയാത്ര തുടരുന്ന 'മമ്മൂട്ടി കമ്പനി' തങ്ങളുടെ പത്താമത്തെ സിനിമ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ ഗിരീഷ് എ.ഡി.യുടെ 'തണ്ണീർമത്തൻ ദിനങ്ങൾ', 'പ്രേമലു' തുടങ്ങിയ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച് പരിചയമുള്ള ഷിബിൻ മുരുകേഷ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി കേന്ദ്രകഥാപാത്രമായി എത്തുന്നത്.

കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
​തമിഴ് സംസാരിക്കുന്ന നായികയ്ക്കായുള്ള തിരച്ചിൽ ​ചിത്രത്തിലേക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മമ്മൂട്ടി കമ്പനി കാസ്റ്റിംഗ് കോൾ പുറത്തുവിട്ടിരുന്നു. 30-നും 35-നും ഇടയിൽ പ്രായമുള്ള, തമിഴ് നന്നായി സംസാരിക്കാൻ അറിയാവുന്ന ഒരു നായികയെയാണ് ചിത്രത്തിലേക്ക് പ്രധാനമായും തിരയുന്നത്.

​മമ്മൂട്ടി കമ്പനിയുടെ വിജയക്കുതിപ്പ്

​റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ - ദി കോർ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, പടയാത്ര എന്നീ സിനിമകളും 'ആരോ' എന്ന ഷോർട്ട് ഫിലിമും നിർമ്മിച്ച് മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗം സൃഷ്ടിച്ച നിർമ്മാണ കമ്പനിയാണ് മമ്മൂട്ടിയുടേത്. ഇതിനോടകം തന്നെ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ഈ ബാനറിന് സാധിച്ചിട്ടുണ്ട്. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷമായിരിക്കും ഷിബിൻ മുരുകേഷ് ചിത്രത്തിന്റെ ജോലികളിലേക്ക് മമ്മൂട്ടി കടക്കുക.

ഷൂട്ടിംഗ് തീയതികൾ

​മമ്മൂട്ടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആദ്യവാരത്തോടെ പൂർത്തിയാകും. അതിനുശേഷം ഈ മാസം ഒടുവിലായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ആ ചിത്രത്തിന് ശേഷമായിരിക്കും ഷിബിൻ മുരുകേഷ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

​മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടനാണ് മമ്മൂട്ടി. ലാൽ ജോസ്, ബ്ലെസി, അൻവർ റഷീദ്, ആഷിഖ് അബു, അമൽ നീരദ്, മാർട്ടിൻ പ്രക്കാട്ട്, ജി. മാർത്താണ്ഡൻ, റോബി വർഗീസ് രാജ് തുടങ്ങിയ പ്രമുഖ സംവിധായകരെല്ലാം മമ്മൂട്ടി ചിത്രങ്ങളിലൂടെ കടന്നുവന്നവരാണ്. ഈ നിരയിലേക്കാണ് ഇപ്പോൾ ഷിബിൻ മുരുകേഷും ചുവടുവെക്കുന്നത്. ഒരു മികച്ച കോമഡി ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Tags
Mammootty Shibin Murukesh