Wednesday, 07 October 2026 | 09:38 PM

Latest

ഇളയരാജയുടെ സംഗീതലോകത്തിന് ഇനി പുതിയ വിലാസം; ചെന്നൈയിലെ ഗവേഷണ കേന്ദ്രം മോദി ഉദ്ഘാടനം ചെയ്യും

sreyas 03 October 2026 09:03 AM
ഇളയരാജയുടെ സംഗീതലോകത്തിന് ഇനി പുതിയ വിലാസം; ചെന്നൈയിലെ ഗവേഷണ കേന്ദ്രം മോദി ഉദ്ഘാടനം ചെയ്യും

Highlights

ചെന്നൈ ഐഐടി ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന ഇളയരാജയുടെ സംഗീത ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 

ചെന്നൈ: ഒക്ടോബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തും. സംഗീതജ്ഞൻ ഇളയരാജയുടെ സംഗീത ഗവേഷണ കേന്ദ്രവും മോദി ഉദ്ഘാടനം ചെയ്യും.

ചെന്നൈ ഐഐടി ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന ഇളയരാജയുടെ സംഗീത ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇളയരാജയും സഹപ്രവർത്തകരും ചേർന്നാണ് അവസാനഘട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മുഖ്യമന്ത്രി ജോസഫ് വിജയ് അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലേക്കുള്ള ആദ്യ സന്ദർശനമാണിത്. മെട്രോ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്.