Friday, 23 October 2026 | 08:17 AM

Top News

മോഹൻലാലും, തമിഴ്നാട് മുൻ മുഖ്യമന്ത്രി സ്റ്റാലിനും ബന്ധുക്കളാകുന്നു...

Admin 23 October 2026 06:07 AM
മോഹൻലാലും, തമിഴ്നാട് മുൻ മുഖ്യമന്ത്രി സ്റ്റാലിനും  ബന്ധുക്കളാകുന്നു...

Highlights

മലയാളികളുടെ  പ്രിയ നടനായ   മോഹൻലാലും, തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ  സ്റ്റാലിനും  ബന്ധുക്കളാകാൻ പോകുകയാണ്. എങ്ങിനെയാണെന്നോ?  എന്നാൽ സംഭവം സത്യമാണ്. ഇതോ അത് സംബന്ധമായുള്ള ഒരു വിവരണം...    

 

 

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ  രജനി കാന്തും,  മോഹൻലാലും   മുറപ്രകാരം അളിയൻമാരാണ്. അതായത്   മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്ത തമിഴ് സിനിമാ   നിർമ്മാതാവായ കെ. ബാലാജിയുടെ മകൾ  സുചിത്രയെ ആണ്. അപ്പോൾ മോഹൻലാലിന്റെ ഭാര്യാപിതാവാണല്ലോ കെ. ബാലാജി. ​ഈ  ബാലാജിയുടെ സഹോദരിയുടെ മകനാണ് തമിഴ് നടൻ വൈ.ജി. മഹേന്ദ്രൻ. ​വൈ.ജി. മഹേന്ദ്രന്റെ ഭാര്യ സുധയാകട്ടെ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരിയുമാണ്. ഈ ബന്ധം വഴി മോഹൻലാലും, രജനികാന്തും അളിയന്മാരായി മാറുന്നു.

രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരനും, നടനുമാണ്   രവി രാഘവേന്ദ്ര. ഇദ്ദേഹത്തിന്റെ  മകനാണ്  ഇന്ന് തെന്നിന്ത്യൻ സിനിമയിലെ  പ്രശസ്ത സംഗീതസംവിധായകനായ  അനിരുദ്ധ്. ​അങ്ങനെ രജനികാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള അനിരുദ്ധ്, 'സൺ ഗ്രൂപ്പ്' ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരനെ വിവാഹം കഴിക്കാനിരിക്കുകയാണല്ലോ?. ​ഈ കാവ്യ മാരന്റെ മുത്തശ്ശനാണ്, അതായത്  കലാനിധി മാരന്റെ പിതാവും,   മുൻ കേന്ദ്രമന്ത്രിയുമായിരുന്ന  മുരസൊലി  മാരൻ.

മുരശൊലി മാരനാകട്ടെ, തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായനും,  മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സഹോദരി പുത്രനാണ്.  തമിഴ്നാട് മുൻ മുഖ്യമന്ത്രി സ്റ്റാലിൻ  കരുണാനിധിയുടെ മകനുമാണ്.   സ്റ്റാലിന്റെ  പിതാവായ കരുണാനിധിയുടെ  സഹോദരി പുത്രനായ മുരസൊലി  മാരന്റെ മകനായ കലാനിധിയുടെ മകളാണല്ലോ കാവ്യ മാരൻ!   അനിരുദ്ധ് വിവാഹം ചെയ്യാൻ പോകുന്നത് കാവ്യ മാരനെയല്ലേ? അങ്ങനെയാവുമ്പോൾ  മോഹൻലാലും, തമിഴ്നാട് മുൻ മുഖ്യമന്ത്രി സ്റ്റാലിനും  ബന്ധുക്കളാകുന്നു എന്നുള്ളത് ശരിയല്ലേ?   മനസ്സിലായില്ലെങ്കിൽ , വീണ്ടും വീണ്ടും വായിച്ചാൽ മതി മനസിലാകും...

Tags
mk stalin mohanlal