സക്സസ് വന്നാലും ഫെയിലിയര്‍ വന്നാലും അവിടെ തങ്ങിനില്‍ക്കാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുക എന്നുള്ളതാണ് എന്‍റെ പോളിസി.... -ശ്രീനാഥ് ഭാസി
Highlights
റേഡിയോ ജോക്കി, ഹാസ്യതാരം, സ്വഭാവനടന്‍, നായകന്‍, ഗായകന്‍ എന്നിങ്ങനെ വിവിധ പരിവേഷങ്ങളുമായി മലയാള സിനിമയുടെ സജീവ സാന്നിധ്യമായ ശ്രീനാഥ് ഭാസി 'നാന'യോടൊപ്പം...
ക്യാരക്ടര്‍ സെലക്ഷന്‍ എങ്ങനെയാണ് ശ്രീനാഥ് ഭാസി ചെയ്യുന്നത്?
ഞാന്‍ അത് നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്. ചില സമയങ്ങളില്‍ പറ്റാതെ പോകാറുമുണ്ട്. നല്ല ഒരു സിനിമ ചെയ്തിരിക്കുന്ന സമയത്ത് ആയിരിക്കും ഒരു അത്ര നല്ലതല്ലാത്ത സിനിമ വരുന്നത്. പക്ഷേ നമ്മള്‍ക്ക് അത് ചെയ്തേ പറ്റൂ. അതില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മലയാള സിനിമ ഇപ്പോള്‍ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. അപ്പോള്‍ നമ്മള്‍ കഥാപാത്രം സെലക്ട് ചെയ്യുമ്പോഴും ആ ഒരു നിലവാരം പുലര്‍ത്തിയെ പറ്റൂ.
മറ്റ് ഭാഷകളിലേക്കും അഭിനയ ഓഫറുകള്‍ ശ്രീനാഥ് ഭാസിക്ക് വരുന്നുണ്ടാകുമല്ലോ.
എനിക്ക് മലയാളത്തില്‍ നിന്ന് മാറി മറ്റുഭാഷകളിലും സിനിമ ചെയ്യണമെന്നുണ്ട്. തമിഴില്‍ അഭിനയിക്കണം എന്നുള്ളത് കുറേക്കാലത്തെ ആഗ്രഹമാണ്. അതിപ്പോള്‍ സാധിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ. രഞ്ജിത്ത് പ്രൊഡക്ഷന്‍സ് ബാനറില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. അത് റിലീസിന് വെയിറ്റിംഗ് ആണ്.
ശ്രീനാഥ് ഭാസിയുടെ ജീവിതത്തില്‍ ഇതിനോടകം ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ വന്നിട്ടുണ്ട്. എങ്ങനെയാണ് ഇത് രണ്ടും ഡീല്‍ ചെയ്യുന്നത്?
സക്സസ് വന്നാലും ഫെയിലിയര്‍ വന്നാലും അവിടെ തങ്ങിനില്‍ക്കാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുക എന്നുള്ളതാണ് എന്‍റെ പോളിസി. വെറുതെ അതിലിരുന്ന് ആലോചിച്ചാല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല. സംഭവിച്ചത് എന്തോ അത് അംഗീകരിച്ച് മുന്‍പോട്ട് പോകുക. അത്രയേ ഉള്ളൂ.
ഏത് സിനിമ കഴിഞ്ഞതിനുശേഷമാണ് ആളുകള്‍ ഭാസിയെ നോട്ടീസ് ചെയ്ത് തുടങ്ങി എന്ന് മനസ്സിലായത്?
23 ഫീമെയില്‍ കോട്ടയം മുതലാണ് അത്. അതിനുശേഷം ആളുകള്‍ക്ക് എന്നെ മനസ്സിലായിത്തുടങ്ങി എന്ന് തോന്നുന്നു.
ഇപ്പോള്‍ ഏത് സീനിയര്‍ ആക്ടറിന്‍റെ കൂടെ അഭിനയിക്കാനാണ് ശ്രീനാഥിന്‍റെ ആഗ്രഹം?
എനിക്ക് ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ അഭിനയം ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്ത് കഥാപാത്രമോ ആയിക്കോട്ടെ, അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കണം എന്നത് എന്‍റെ വലിയ ആഗ്രഹമാണ്.