Tuesday, 23 June 2026 | 07:57 PM

Latest

രാഘവ ലോറൻസിൻ്റെ 'കാഞ്ചന-4'ൽ നയൻതാരയും...

Admin 16 June 2026 08:14 AM
രാഘവ ലോറൻസിൻ്റെ 'കാഞ്ചന-4'ൽ നയൻതാരയും...

Highlights

രാഘവ ലോറൻസ് സംവിധാനം ചെയ്ത്, നായകനായി  അഭിനയിച്ച 'കാഞ്ചന'യുടെ 3 ഭാഗങ്ങളും വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന്  ഇപ്പോൾ  'കാഞ്ചന'യുടെ നാലാം ഭാഗം ഒരുക്കിവരികയാണ് രാഘവ ലോറൻസ്.  ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം കുറിച്ചുള്ള മറ്റൊരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് ഈ ചിത്രത്തിലെ ഒരു കീ റോളിൽ നയൻതാരയും  അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത

 

രാഘവ ലോറൻസ് സംവിധാനം ചെയ്ത്, നായകനായി  അഭിനയിച്ച 'കാഞ്ചന'യുടെ 3 ഭാഗങ്ങളും വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന്  ഇപ്പോൾ  'കാഞ്ചന'യുടെ നാലാം ഭാഗം ഒരുക്കിവരികയാണ് രാഘവ ലോറൻസ്. ഈ ചിത്രത്തിൽ ലാറൻസിനൊപ്പം പൂജാ ഹെക്ടേ, നോറ പതേഹി എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

 ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം കുറിച്ചുള്ള മറ്റൊരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് ഈ ചിത്രത്തിലെ ഒരു കീ റോളിൽ നയൻതാരയും  അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത!  നയൻതാര സംബന്ധപ്പെട്ട ദൃശ്യങ്ങൾ കഥയുടെ ഫ്ലാഷ് ബാക്കിൽ വരുന്നതാണതെ! എന്നാൽ ഈ വിവരം സംബന്ധിച്ച വിവരങ്ങൾ  ചിത്രത്തിന്റെ അണിയറപ്രവർത്തകൾ പുറത്തുവിട്ടിട്ടില്ല. നയൻതാര ഇപ്പോൾ  'മൂക്കുത്തി അമ്മൻ-2' 'ഹായ്', 'ടാക്സിക്' തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ച് വരുന്നത്.

Tags
kanchana 4 Nayanthara Raghava Lawrence