Monday, 21 September 2026 | 08:47 PM

Latest

'ബെൻസ്' സിനിമ കാരണം താടിയും മീശയും എടുക്കാൻ കഴിയാത്ത നിരാശയിൽ നിവിൻ പോളി...

sreyas 28 August 2026 02:15 PM
'ബെൻസ്' സിനിമ കാരണം  താടിയും മീശയും എടുക്കാൻ കഴിയാത്ത നിരാശയിൽ നിവിൻ പോളി...

Highlights

ഇതിൽ വില്ലനായിട്ടാണ് നിവിൻ പോളി അഭിനയിക്കുന്നത്! 

നിവിൻ പോളി നായകനായി അഭിനയിച്ച് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ  'സർവം മായ' അടുത്തിടെ പുറത്തിറങ്ങിയ 'ബെത്‌ലെഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായതിനെ തുടർന്ന് താരത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ തമിഴിൽ ഒരുങ്ങുന്ന  'ഏഴ് കടൽ ഏഴു മലൈ',  'ബെൻസ്' എന്നീ ചിത്രങ്ങളാണ്. ഇതിൽ രാം സംവിധാനം ചെയ്തിരിക്കുന്ന 'ഏഴ് കടൽ ഏഴു മലൈ' അടുത്ത് തന്നെ റിലീസാകുമെന്നാണ് റിപ്പോർട്ട്. ലോഗേഷ് കനഗരാജ് നിർമ്മിക്കുന്ന, ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും 30 ശതമാനത്തോളം ചിത്രീകരിക്കാനുണ്ട്. ഇതിൽ വില്ലനായിട്ടാണ് നിവിൻ പോളി അഭിനയിക്കുന്നത്! 

ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നിവിൻ പോളി തന്റെ താടി മുടിയെപ്പറ്റിയുള്ള  ഒരു രഹസ്യം പുറത്തുവിട്ടിരിക്കുന്നത്. അതായത് 'ബെൻസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് താടി വളർത്തിയതെന്നും, എന്നാൽ പല മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ ബാക്കിയുള്ള ചിത്രീകരണം എപ്പോൾ നടക്കുമെന്ന് അറിയാത്തതിനാൽ താടി എടുക്കാൻ കഴിയുന്നില്ല.  മലയാള ചിത്രങ്ങളിൽ താടി വച്ച് അഭിനയിക്കേണ്ടി വന്നതും അതുകൊണ്ടാണ് എന്ന് ഖേദത്തോടെയാണ് നിവിൻ പോളി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതിന് ശേഷമെങ്കിലും 'ബെൻസ്' ചിത്രത്തിന്റെ ചിത്രീകരണത്തിന് തന്നെ വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നിവിൻ പോളി പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്നത്!