Tuesday, 23 June 2026 | 06:57 PM

Latest

ചെന്നൈയിൽ 'രജനി-173' ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തുടങ്ങി

sreyas 22 June 2026 11:58 AM
ചെന്നൈയിൽ 'രജനി-173' ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തുടങ്ങി

Highlights

 പൂനമല്ലി എന്ന സ്ഥലത്തിൽ ഒരുക്കിയിരിക്കുന്ന ബ്രമ്മാൻഡ സെറ്റിലാണ് ഇപ്പോൾ ഷൂട്ടിങ്ങ് നടന്നു വരുന്നത്

സിനിമാ  ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ്  ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജെയ്‌ലർ-2'. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. ദീപാവലിയോടനുബന്ധിച്ചായിരിക്കും ഈ ചിത്രത്തിന്റെ റിലീസ് എന്നാണ് പറയപ്പെടുന്നത്. ഈ സിനിമക്ക് ശേഷം രജനികാന്ത് അഭിനയിക്കാനിരിക്കുന്നത് അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു.  ഈ ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ    'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണ്. ഇതിന്റെ  ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി നടന്നു വരികയാണ്. പൂനമല്ലി എന്ന സ്ഥലത്തിൽ ഒരുക്കിയിരിക്കുന്ന ബ്രമ്മാൻഡ സെറ്റിലാണ് ഇപ്പോൾ ഷൂട്ടിങ്ങ് നടന്നു വരുന്നത്. രജനികാന്ത് ഒഴികെ മറ്റുള്ള താരങ്ങൾ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ്  ഇപ്പോൾ ചിത്രീകരിച്ച് വരുന്നത് എന്നാണ് റിപ്പോർട്ട്.  രജനികാന്ത് അടുത്ത് തന്നെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രം സംബന്ധമായുള്ള വാർത്തകളൊന്നും പുറത്തുവിടാതെ വളരെ രഹസ്യമായാണ് ഷൂട്ടിങ്ങ് നടന്നു വരുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അശ്വത് മാരിമുത്തു എന്നുള്ളത് ശ്രദ്ധേയമാണ്. ഈ സിനിമ രജനികാന്തിന്റെ 173-മത്തെ ചിത്രമാണ്.