Monday, 21 September 2026 | 06:43 PM

Latest

സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ... ചിത്രം ലൂപ്പ് ഹോൾ

അയ്മനം സാജൻ 07 September 2026 07:01 AM
സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ... ചിത്രം ലൂപ്പ് ഹോൾ

Highlights

പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗർവാളിന്റെ വീണ്ടും വരവ്.ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 - രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടന്നു. 

 

പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗർവാളിന്റെ വീണ്ടും വരവ്.ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 - രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടന്നു. കളരിക്കൽ പ്രസന്നകുമാർ ഗുരുജി, സുനിഷ് ഭഗവാൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ കർമ്മം നിർവഹിച്ചു. ജീവൻതായി എന്റർടൈൻമെന്റും,വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കഥ - സോണി സുകുമാരൻ, തിരക്കഥ - വിവേക് ശിവാനന്ദൻ, വിഷ്ണു എം.എസ്, ക്യാമറ - സോണി സുകുമാരൻ, എഡിറ്റർ-അമൽദാസ്, പ്രൊജക്റ്റ് ഡിസൈനർ - വിഷ്ണു കാർത്തിക്ക് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് നെയ്യാറ്റിൻകര,ചീഫ് അസോസിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി,സ്ക്രിപ്റ്റ് അസോസിയേറ്റ് - നിഖിൽജിനൽ, കളറിസ്റ്റ്‌- ജിതിൻ കുമ്പക്കാട്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പി.എസ്,ആർട്ട് -ബിജുകുമാർ, മേക്കപ്പ് -സുധീഷ് നാരായണൻ, കോസ്റ്റ്യൂം - പ്രസാദ് ആനക്കര, അസോസിയേറ്റ് ഡയറക്ടർ - അജിത്ത്കുമാർ എം.എസ്, സ്റ്റുഡിയോ - യൂണിറ്റി കോഴിക്കോട്, ബിസിനസ്സ് കൺസൾട്ടന്റ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് - എസ്.എഫ്.സി ആഡ്സ്, പി.ആർ.ഒ - അയ്മനം സാജൻ. സോണിയ അഗർവാളിനൊപ്പം പ്രമുഖ താരങ്ങൾ അണിനിരക്കും. 

 

Tags
sonia agarwal