ഐമാക്‌സിലും സൂരിയുടെ 'മണ്ടാടി' ചിത്രം...
Highlights
ഇതിന് മുൻപ് മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', കമൽഹാസൻ നായകനായ 'ഇന്ത്യൻ-2', വിജയ്‌യുടെ 'The Goat' തുടങ്ങിയ ചില തമിഴ് സിനിമകളാണ് ഐമാക്സിൽ പ്രദര്ശിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തമിഴ് സിനിമയിൽ ഹാസ്യ നടനായി പ്രവേശിച്ച് പിന്നീട് നായക നടനായി ചിത്രങ്ങൾ നൽകിവരുന്ന താരമാണ് സൂരി! വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ', ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത 'ഗരുഡൻ' പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്ത 'മാമൻ' തുടങ്ങിയ ചിത്രങ്ങൾ മുഖേന നായകനായി ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയ സൂരി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'മണ്ടാടി'. 'വിടുതലൈ' എന്ന ചിത്രം നിർമ്മിച്ച
'RS ഇൻഫോടെയ്ൻമെന്റ്' തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായകിയായി അഭിനയിച്ചിരിക്കുന്നത്.
കടലോരത്തിൽ ജീവിക്കുന്ന ജനങ്ങളുടെ സമുദ്ര സംസ്‌കാരത്തെ കേന്ദ്രീകരിച്ചുള്ള സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയായിട്ടാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. സാങ്കേതിക മികവിൽ കടലിൽ നടക്കുന്ന തീവ്രമായ ആക്ഷൻ രംഗങ്ങളും, കടൽ സംബന്ധപെട്ട ദൃശ്യങ്ങളും ഒരു പ്രത്യേക അനുഭവം തരുമെന്നുള്ള വാർത്തയും, അതിനാൽ ഈ ചിത്രം ഐമാക്‌സിലും പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണെന്നുള്ള വാർത്തയും ചിത്രത്തിന്റെ അണിയറപ്രവർത്തകൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് മുൻപ് മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ', കമൽഹാസൻ നായകനായ 'ഇന്ത്യൻ-2', വിജയ്‌യുടെ 'The Goat' തുടങ്ങിയ ചില തമിഴ് സിനിമകളാണ് ഐമാക്സിൽ പ്രദര്ശിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.