Tuesday, 11 August 2026 | 11:42 PM

Interviews

ബാലനിലെ കൊച്ചുസ്റ്റാറും ബാലനോണവും -ആദിശേഷന്

ജി. കൃഷ്ണന് 07 August 2026 07:38 AM
ബാലനിലെ കൊച്ചുസ്റ്റാറും ബാലനോണവും -ആദിശേഷന്

Highlights

ഒരമ്മയുടെയും മകന്‍റെയും കഥ പറഞ്ഞ 'ബാലന്‍' എന്ന സിനിമ ഹൃദയപൂര്‍വ്വമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബാലനായി അഭിനയിച്ച് ശ്രദ്ധേയനായ ആദിശേഷന്‍ ആ സിനിമയുടെ റിലീസ് മുതല്‍ അഭിനന്ദനത്തിന്‍റെയും അനുമോദനങ്ങളുടെയും കൂമ്പാരങ്ങള്‍ക്ക് മുകളിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു വരവേല്‍പ്പാണ് ഏഴ് വയസ്സുകാരനായ ആദിശേഷന് ലഭിച്ചത്.

 

ഒരമ്മയുടെയും മകന്‍റെയും കഥ പറഞ്ഞ 'ബാലന്‍' എന്ന സിനിമ ഹൃദയപൂര്‍വ്വമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബാലനായി അഭിനയിച്ച് ശ്രദ്ധേയനായ ആദിശേഷന്‍ ആ സിനിമയുടെ റിലീസ് മുതല്‍ അഭിനന്ദനത്തിന്‍റെയും അനുമോദനങ്ങളുടെയും കൂമ്പാരങ്ങള്‍ക്ക് മുകളിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു വരവേല്‍പ്പാണ് ഏഴ് വയസ്സുകാരനായ ആദിശേഷന് ലഭിച്ചത്.

നാലുവയസ്സുള്ളപ്പോള്‍ തന്നെ ആദിശേഷന്‍ ക്യാമറയുടെ മുന്നിലെത്തിയിരുന്നു. ആ കുരുന്നുപ്രായത്തില്‍ ആദിശേഷന്‍ തന്‍റെ ആഗ്രഹം വീട്ടില്‍ പറഞ്ഞത് ഒരു നിമിത്തം പോലെ വഴിത്തിരിവാകുകയായിരുന്നു.

ആദിശേഷന്‍റെ അമ്മ ആതിരയുടെ വീട് അമ്പലപ്പുഴയിലാണ്. 

ക്ഷേത്രത്തിനടുത്തുള്ള ഒരു ഇല്ലത്തെ ചെമ്പകവല്ലി തമ്പുരാട്ടി സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കാറുണ്ട്. ആദിശേഷന്‍ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ ഈ തമ്പുരാട്ടിയോട് വിവരം പറഞ്ഞു. ആ ശുപാര്‍ശ ഒരു നല്ല നേരത്ത് തന്നെയായിരുന്നു. 'സുഗന്ധി' എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ ഒരു കുട്ടിയെ തേടി നടക്കുന്ന സമയമായിരുന്നു അപ്പോള്‍.. അങ്ങനെ'സുഗന്ധി' എന്ന ഹ്രസ്വചിത്രത്തില്‍ തമ്പുരാട്ടിയും ആദിയും മുത്തശ്ശിയും കൊച്ചുമകനുമായി അഭിനയിച്ചു.

'ബാലന്‍' സിനിമയുടെ അണിയറ ജോലികള്‍ നടന്നുവരുമ്പോള്‍ നടന്‍ ഗണപതി 'സുഗന്ധി' കാണാനിടയായി. ബാലനിലേക്ക് ആദിയെ തിരഞ്ഞെടുത്തത് അങ്ങനെയാണ്. സുഗന്ധിയിലെ അഭിനയത്തിന് ആദിക്ക് ഏതാനും അവാര്‍ഡുകളും ലഭിച്ചിരുന്നു.

ഇത്തവണ ഓണം വരുമ്പോള്‍ ആദിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് 'ബാലന്‍' സിനിമയുടെ സെറ്റില്‍ കഴിഞ്ഞവര്‍ഷം ആഘോഷിച്ച അനുഭവങ്ങളാണ്. തിരുനെല്ലിയും വയനാടും ഒക്കെയായിരുന്നു 'ബാലന്‍റെ' പ്രധാന ലൊക്കേഷന്‍. കഴിഞ്ഞ ഓണക്കാലത്തായിരുന്നു ചിത്രീകരണം നടന്നത്. സംവിധായകന്‍ ചിദംബരവും നടന്‍ ഗണപതിയും കൂടി സെറ്റില്‍ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. 

'ബാലനോണം' എന്നുതന്നെ ഓണപ്പരിപാടികള്‍ക്ക് പേരുമിട്ടു. ഓണസദ്യയും ഓണക്കളികളും ഒക്കെയുണ്ടായിരുന്നു. വടംവലി മത്സരം, ഉറിയടി മത്സരം തുടങ്ങിയവയെല്ലാമുണ്ടായിരുന്നു. ആദിശേഷന് അന്ന് സെറ്റിലുണ്ടായിരുന്ന പലരും ഓണക്കോടി സമ്മാനിച്ചു. മഹാബലി ഉണ്ടായിരുന്നു. ഇങ്ങനെ എല്ലാം കൊണ്ടും അന്നത്തെ ഓണം വളരെ അടിപൊളിയായിരുന്നുവെന്ന് ആദിശേഷന്‍ പറഞ്ഞു.

ഞങ്ങളുടെ വീട്ടിലെ ഓണം സാധാരണ ഞങ്ങള്‍ മൂന്നുപേരും കൂടിയുള്ളതാണ്. എന്നാല്‍ മോന്‍റെ സ്ക്കൂളിലെ ഓണാഘോഷം ഗംഭീരമായിരിക്കും. തണ്ണീര്‍മുക്കം പഞ്ചായത്ത് എല്‍.പി. സ്ക്കൂളിലാണ് മോന്‍ പഠിക്കുന്നത്. അവിടെ സ്ക്കൂളില്‍ എല്ലാവരും ചേര്‍ന്നുള്ള ഓണാഘോഷമെന്ന് പറയുന്നത് ആ നാടിന്‍റെ കൂടി ആഘോഷമാണ്- ആദിയുടെ അച്ഛന്‍ രതീഷും അമ്മ ആതിരയും ചേര്‍ന്നുപറഞ്ഞു.

'ബാലന്‍' റിലീസായതോടെ ആദിയുടെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ സിനിമ കണ്ടു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ആദിയുടെ അഭിനയം സൂപ്പറെന്ന് പറഞ്ഞ് എല്ലാവരും ആദിയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷത്തെ ഓണത്തിന് ബാലന്‍റെ വിജയലഹരിയും ആഹ്ലാദവും ആദിക്കൊപ്പമുണ്ട്. നാട്ടിലും വീട്ടിലും സ്ക്കൂളിലും ഈ 'കൊച്ചുസ്റ്റാറി'ന്‍റെ ഉദയം ഏവര്‍ക്കും സന്തോഷം നല്‍കുന്നുണ്ട്.
 

 

Tags
Adhisheshan K R Balan The Boy