Sunday, 20 September 2026 | 12:46 PM

Latest

അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...

Admin 07 September 2026 10:06 AM
അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...

Highlights

പൃഥ്വിരാജ്, അല്ലു അർജുനൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.


അറ്റ്ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.      ദീപിക പദുകോനെ നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അടുത്തടുത്ത് ഒരുപാട് താരങ്ങൾ ജോയിൻ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത നടനായ   പൃഥിവിരാജ് ഇപ്പോൾ  ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. സയിൻസ് ഫിക്‌ഷൻ, ഫാൻടസി, ആക്ഷൻ എന്നിവ കലർന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായി ബ്രമ്മാണ്ഡമായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കുറിച്ച് പൃഥിവിരാജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 2023-ൽ തെലുങ്കിൽ പുറത്തിറങ്ങിയ 'സലാർ' എന്ന ചിത്രത്തിൽ പൃഥിവിരാജ് വില്ലനായി അഭിനയിച്ചിരുന്നു. നിലവിൽ രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബുവിനൊപ്പം 'വാരണാസി' എന്ന ചിത്രത്തിൽ അഭിനയിച്ച് വരുന്ന  പൃഥ്വിരാജ്, അല്ലു അർജുനൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.