Sunday, 20 September 2026 | 12:47 PM

Latest

അല്ലു അർജുൻ, അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...

sreyas 27 August 2026 09:51 AM
അല്ലു അർജുൻ,  അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...

Highlights

നെഗറ്റീവായ ഒരു വില്ലിയുടെ വേഷമാണ്  താരം അവതരിപ്പിക്കുന്നത് എന്നാണ് സൂചന

 

അറ്റ്‌ലിയുടെ സംവിധാനത്തിൽ ഹിന്ദിയിൽ ഒരുങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'ജവാൻ'. ഷാരൂഖാൻ നായകനായ ഈ ചിത്രത്തിന് ശേഷം തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് 'രാക്ക'. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങിവരുന്ന ഈ ചിത്രത്തിൽ  ബോളിവുഡ് നടി ദീപിക പദുക്കോണാണ് നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ  മൃണാൾ താക്കൂർ, ജാൻവി കപൂർ തുടങ്ങിയ മുൻനിര നടിമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്.  ഈ സാഹചര്യത്തിലാണ് മലയാള നടി ഐശ്വര്യ ലക്ഷ്മിയും 'രാക്ക'യിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. നെഗറ്റീവായ ഒരു വില്ലിയുടെ വേഷമാണ്  താരം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. എന്നിരുന്നാലും, അവരുടെ   കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്. അടുത്തിടെ തെലുങ്കിൽ സായി ധരം തേജക്കൊപ്പം അഭിനയിക്കുന്ന  ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ഐശ്വര്യ ലക്ഷ്മി അടുത്ത്  തന്നെ മുംബൈയിൽ നടക്കുന്ന 'രാക്ക'യുടെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്! തമിഴിൽ ഐശ്വര്യ ലക്ഷ്മി നായകിയായി അഭിനയിച്ച് ഈയിടെ റിലീസായ  'കട്ടാഗുസ്തി-2' എന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു.