Tuesday, 23 June 2026 | 08:03 PM

Latest

ശിവകാർത്തികേയനെ തുടർന്ന് സിംബുവിനെ സംവിധാനം ചെയ്യാനൊരുങ്ങുന്ന എ.ആർ.മുരുഗദാസ്...

05 May 2026 12:30 PM
ശിവകാർത്തികേയനെ തുടർന്ന് സിംബുവിനെ സംവിധാനം ചെയ്യാനൊരുങ്ങുന്ന എ.ആർ.മുരുഗദാസ്...

മിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുഗദാസ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'മദരാശി'. ശിവകാർത്തികേയൻ സനായകനായി അഭിനയിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്  ലഭിച്ചത്. ഈ ചിത്രത്തിന് മുൻപ് എ.ആർ.മുരുഗദാസ് സംവിധാനം ചെയ്തു പുറത്തുവന്ന സൽമാൻ ഖാൻ നായകനായ 'സിക്കന്ദർ', രജനികാന്ത് നായകനായ  'ദർബാർ' എന്നീ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഇതിനാൽ എ.ആർ.മുരുഗദാസിന് വമ്പൻ താരങ്ങളുമായി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം ഇപ്പോൾ ലഭിക്കുന്നില്ല എന്ന് പറയപ്പെടുന്നുണ്ട്.

ഈ    സാഹചര്യത്തിലാണ് എ.ആർ. മുരുഗദാസ് അടുത്തതായി തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നായകനായ സിംബുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരു കഥ തയ്യാറാക്കിയിട്ടുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'അരശൻ' എന്ന ചിത്രത്തിലാണ് സിംബു  ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം സിംബു, എ.ആർ.മുരുഗദാസ് സംവിധാനത്തിൽ അഭിനയിക്കാൻ കാൾ ഷീറ്റ്സ് നൽകുമോ എന്നുള്ള കാര്യം കുറിച്ച് ഇതുവരെ  വ്യക്തമായ വിവരങ്ങളൊന്നും ഇല്ല. എങ്കിലും നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ എ.ആർ.മുരുഗദാസിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ സിംബു താല്പര്യം കാണിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്.

Tags
ar murugadoss Silambarasan TR