Tuesday, 23 June 2026 | 09:46 PM

Latest

നടനും, തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകനും സിനിമയിലേക്ക്...

05 May 2026 12:30 PM
നടനും, തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകനും സിനിമയിലേക്ക്...

 

തമിഴ് സിനിമാ നടനും, നിർമ്മാതാവും, ഇപ്പോൾ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായും  പദവി വഹിച്ചുവരുന്ന ഉദയനിധി സ്റ്റാലിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇൻപനിധിയും സിനിമയിൽ നടനായി പ്രവേശിക്കാനിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ് മൂവീസ്' ബാനർ മുഖേന ഈയിടെ സിനിമാ വിതരണത്തിൽ പ്രവേശിച്ച ഇൻപനിധി ആദ്യമായി വിതരണം ചെയ്ത ചിത്രമാണ് ധനുഷിന്റെ 'ഇഡലി കടൈ'. സൂപ്പർഹിറ്റായ ഈ ചിത്രത്തിനെ തുടർന്ന് അടുത്ത് പല വമ്പൻ ചിത്രങ്ങളുടെയും വിതരണാവകാശം ഇൻപനിധി കൈപറ്റുമെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്ന് ഇൻപനിധി തന്റെ പിതാവിന്റെ വഴിയിൽ സിനിമയിൽ നായകനായും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. അതിനായി ഇൻപനിധി ഇപ്പോൾ അഭിനയം, ഡാൻസ്, സ്റ്റണ്ട് എന്നിവ പരിശീലിച്ചുവരികയാണ്. ഇദ്ദേഹം അരങ്ങേറ്റം കുറിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ പ്രശസ്ത സംവിധായകനായ  മാരി സെൽവരാജ് ആണെന്നാണ് റിപ്പോർട്ട്.

ധനുഷ് നായകനായ 'കർണൻ' ഉദയനിധി സ്റ്റാലിൻ നായകനായ  'മാമന്നൻ', കതിർ നായകനായ 'പരിയേറും പെരുമാൾ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മാരി സെൽവരാജ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Tags
udhayanidhi stalin inbanithi stalin