Monday, 21 September 2026 | 09:07 AM

Latest

ഇന്ത്യയുടെ മിസൈല്‍മാന്‍ ആകാന്‍ ധനുഷ്

05 May 2026 12:30 PM
ഇന്ത്യയുടെ മിസൈല്‍മാന്‍ ആകാന്‍ ധനുഷ്

 

ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ', എന്നാണ് ചിത്രത്തിന്റെ പേര്. 

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്‌ന്മെന്റ്‌സ്, ടി സീരിസിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Tags
Dhanush kalam aapj abdul kalam