Tuesday, 23 June 2026 | 09:00 PM

Latest

തമിഴിൽ റീ-റിലീസായ സിനിമകളെല്ലാം പരാജയം...

05 May 2026 12:30 PM
തമിഴിൽ റീ-റിലീസായ സിനിമകളെല്ലാം പരാജയം...

 

യടുത്ത കാലത്തിൽ തമിഴിൽ ഒരുപാട് സിനിമകൾ റീ-റിലീസാകുകയുണ്ടായി. ഇങ്ങിനെയുള്ള റീ-റിലീസിന് ആരംഭം കുറിച്ചത് ശിവാജി ഗണേശൻ അഭിനയിച്ച 'കർണൻ' എന്ന ചിത്രമായിരുന്നു. റീ-റിലീസായ ഈ ചിത്രം വിജയിക്കുകയും ചെയ്തു. തുടർന്ന് അതുപോലെ ചില പഴയ സൂപ്പർഹിറ്റ് ചിത്രങ്ങളും റിലീസാകുകയുണ്ടായി. അതിൽ വിജയ്-യുടെ 'ഗില്ലി' റിലീസായി വീണ്ടും വിജയിച്ചു. എന്നാൽ അതിന് ശേഷം റീ-റിലീസായ പല പഴയ ചിത്രങ്ങളും വലിയ പരാജയമായിരുന്നു. വിജയകാന്ത് നായകനായ 'ക്യാപ്റ്റൻ പ്രഭാകരൻ' എന്ന ചിത്രവും, വിജയ്-യുടെ 'സച്ചിൻ' എന്ന ചിത്രവും റീ-റിലീസിനായി ചെലവു ചെയ്ത തുക തിരികെ നേടി എന്നാണ് കോളിവുഡിലെ റിപ്പോർട്ട്. 

എന്നാൽ ഇതിന് അടുത്തതായി റിലീസായ വിജയ്‌യുടെ 'ഖുഷി', കമൽഹാസന്റെ 'നായകൻ'  ഈയിടെ റിലീസായ ചേരന്റെ  'ഓട്ടോഗ്രാഫ്', വിജയ്യും, സൂര്യയും ഒന്നിച്ചഭിനയിച്ച 'ഫ്രണ്ട്സ്' എന്നീ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അടുത്ത് അജിത്തിന്റെ 'അമർക്കളം', ഭരതൻ, കമൽഹാസൻ  കൂട്ടുകെട്ടിൽ ഒരുങ്ങി സൂപ്പർഹിറ്റായ 'തേവർ മകൻ' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളാണ് റീ-റിലീസിനൊരുങ്ങുന്നത്. ഇതിൽ ഏതൊക്കെ ചിത്രങ്ങൾ വിജയിക്കും എന്ന് കണ്ടറിയുകതന്നെ വേണം!

 ഇപ്പോൾ റിലീസാകുന്ന പുതിയ സിനിമകളിൽ തന്നെ വിജയിക്കുന്നവ വളരെ കുറവാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് മുൻപ് റിലീസായി സൂപ്പർഹിറ്റായ ചിത്രങ്ങൾ റീ-റിലീസ് ചെയ്യുന്നത്. ഇതിനായി ഓരോ ചിത്രത്തിന്റെ നിർമ്മാതാക്കളും വലിയ തുകയാണ് മുടക്കുന്നത്. എന്നാൽ മുടക്കിയ തുക പോലും  തിരികെ എടുക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വളരെ ആശങ്കയിലാണ് നിർമ്മാതാക്കൾ!