Tuesday, 23 June 2026 | 09:50 PM

Latest

രജനികാന്ത്, സുന്ദർ.സി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം?

05 May 2026 12:30 PM
രജനികാന്ത്, സുന്ദർ.സി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം?

 

മിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'ജയിലർ 2' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തീരുമെന്നാണ് പറയപ്പെടുന്നത്.  ഇതിനു പിന്നാലെ, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്നുള്ള കാര്യം രജനികാന്തും, കമൽഹാസനും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഈ ചിത്രത്തിനായുള്ള കഥയും, സംവിധായകനും ഇനിയും  തീരുമാനമാകാത്ത കാരണത്തിനാൽ  ഈ ചിത്രം വൈകുമെന്നാണ് ഇപ്പോഴത്രേ റിപ്പോർട്ട്. അതിനാൽ രജനികാന്ത്  ഹ്രസ്വകാലത്തിൽ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതനുസരിച്ചു ഈ ചിത്രം തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'വേൽസ് ഫിലിംസ് ഇന്റർനാഷണലും', രജനികാന്തിന്റെ മകളും, സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചേർന്നാണ് നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ.സി.യുമാണ് എന്നും പറയപ്പെടുന്നുണ്ട്. 1997-ൽ റിലീസായ രജനികാന്തിന്റെ  'അരുണാചലം' എന്ന ചിത്രം സുന്ദർ.സി.യായിരുന്നു സംവിധാനം ചെയ്തത്.

ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം രജനികാന്തും, സുന്ദർ.സി.യും വീണ്ടും കൈകോർത്ത് മറ്റൊരു ചിത്രം ഒരുക്കാനിരിക്കുകയാണ്.  സുന്ദർ.സി. ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രം നയൻതാര നായികയായി അഭിനയിക്കുന്ന 'മൂക്കുത്തി അമ്മൻ-2'. ആണ്. ഈ ചിത്രത്തിന്റെ ചിത്രീകരണവും അവസാന ഘട്ടത്തിലാണ്. ഈ ചിത്രം നിർമ്മിക്കുന്നതും 'വേൽസ് ഫിലിംസ് ഇന്റർനാഷണ'ലാണ്.

Tags
rajinikanth sundar c