Tuesday, 23 June 2026 | 09:48 PM

Latest

തലയും പിള്ളേരും എത്താന്‍ വൈകും

05 May 2026 12:30 PM
തലയും പിള്ളേരും എത്താന്‍ വൈകും

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന 'തല' ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തകൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ സിനിമയുടെ ഈ റീ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയുടെ നിർമാതാവായ മണിയൻപിളള രാജുവാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുന്നത് എന്ന് മണിയൻപിളള രാജു പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നു. ജൂണിലായിരിക്കും ചിത്രം എത്തുക.

Tags
chotta mumbai Mohanlal