Tuesday, 23 June 2026 | 09:42 PM

Latest

അല്ലു അർജുനെ തുടർന്ന് 'KGF' നായകൻ യാഷെ സംവിധാനം ചെയ്യുന്ന അറ്റ്‌ലി...

05 May 2026 12:30 PM
അല്ലു അർജുനെ തുടർന്ന് 'KGF' നായകൻ യാഷെ സംവിധാനം ചെയ്യുന്ന അറ്റ്‌ലി...

 

തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന സംവിധായകനായ അറ്റ്‌ലി ഇപ്പോൾ തെലുങ്കിലെ സൂപ്പർ ഹീറോ അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്.  

ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' എന്ന ഹിന്ദി ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം  ഒരു പാൻ-ഇന്ത്യൻ സിനിമയായാണ് ഒരുങ്ങി വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിവരുന്ന ഈ  ചിത്രത്തിന്റെ ഷൂട്ടിങ്ങ്  മുംബൈയിൽ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ്  അല്ലു അർജുൻ   നായകനാകുന്ന ഈ ചിത്രത്തിന് ശേഷം 'കെ.ജി.എഫ്' നായകൻ യാഷിനെ നായകനാക്കിയാണ് അറ്റ്‌ലി തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഇപ്പോൾ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിലും രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന  'രാമായണം' ചിത്രങ്ങളിലുമാണ് യാഷ് അഭിനയിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷമായിരിക്കുമത്രേ അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിൽ യാഷ്  അഭിനയിക്കുന്നത്. ഈ വാർത്ത ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Tags
allu arjun Atlee Yash