Tuesday, 23 June 2026 | 08:58 PM

Latest

ജൂനിയേഴ്സ് ജേർണി.. യാത്രയുടെ കഥ പറയുന്ന സിനിമ

ജി. കൃഷ്ണൻ 05 May 2026 12:30 PM
ജൂനിയേഴ്സ് ജേർണി.. 
യാത്രയുടെ കഥ പറയുന്ന സിനിമ

ജൂനിയേഴ്സ് ജേർണി യാത്രയുടെ കഥ പറയുന്ന ഈ സിനിമയുടെ പ്രസ്സ് മീറ്റ് എറണാകുളത്ത് നടന്നു.
സലോമി പ്രൊഡക്ഷന്‍സിനുവേണ്ടിയും  ജെറ്റ് മീഡിയക്ക് വേണ്ടിയും സുനിൽ അരവിന്ദ് നിർമ്മിക്കുകയും ആൻസന്‍ ആന്‍റണി രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്യുന്ന ജൂനിയേഴ്സ് ജേർണി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
 അതിനു മുന്നോടിയായി ഇക്കഴിഞ്ഞ ദിവസം എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ വച്ച് നടന്ന പ്രസ്സ് മീറ്റിൽ സിനിമയിലെ അഭിനേതാക്കളും ഏതാനും അണിയറ പ്രവർത്തകരും പങ്കെടുത്തു.
 പുതുമുഖ നായകൻ സുനിൽ സുഖദ, സുനിൽ ജോഷി, മീനാക്ഷി, സൗമ്യ ബാലൻ, കോബ്ര രാജേഷ് തുടങ്ങിയവർ ജൂനിയേഴ്സ് ജേർണി എന്ന സിനിമയുടെ പ്രത്യേകതകളും അനുഭവങ്ങളും വിശേഷങ്ങളും മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.
 ജൂനിയേഴ്സ് ജേർണി തന്‍റെ ആദ്യത്തെ സിനിമയാണെന്നും പതിനഞ്ചോളം വർഷങ്ങളായി താൻ സംവിധായകനായും തിരക്കഥാകൃത്തുമായ ലോഹിതദാസിന്‍റെ ശിഷ്യനായി പ്രവർത്തിച്ചിട്ടുണ്ടെന്നും എനിക്കും ഈ സിനിമയിലൂടെ എന്നോടൊപ്പം യാത്ര ചെയ്ത എല്ലാവർക്കും വലിയ സ്വപ്നങ്ങളുണ്ടെന്നും ഈ സ്വപ്നങ്ങളുടെയെല്ലാം ഒരു സാക്ഷാത്കാരമാണ് ഈ സിനിമയെന്നും സംവിധായകൻ വെളിപ്പെടുത്തി.
 ഒരു ചെറുപ്പക്കാരൻ ഒരു ഗ്രാമത്തിൽ വന്നുപെടുകയും അവിടെവെച്ച് ചെറുപ്പക്കാരനുണ്ടായ ചില തിക്താനുഭവമാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ആൻസർ ആന്‍റണി പറയുകയുണ്ടായി. എല്ലാ സിനിമയ്ക്കും ഉണ്ടാകും ഒരു നല്ല സന്ദേശം. സന്ദേശം കൊടുക്കലാണോ എല്ലാ സിനിമയുടെയും ഉദ്ദേശമെന്ന് എനിക്കറിയില്ല. എങ്കിലും ഞങ്ങളുടെ ഈ സിനിമയിൽ പ്രേക്ഷകർക്ക് തിരിച്ചറിയേണ്ടുന്ന നല്ലൊരു സന്ദേശം ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് നിർമ്മാതാവ് സുനിൽ അരവിന്ദൻ പറയുകയുണ്ടായി. വിജയരാഘവൻ, സന്തോഷ് കീഴാറ്റൂർ, സുധീർ കരമന, നീനക്കുറിപ്പ്, അരുൺ, ശാന്തകുമാരി തുടങ്ങിയവരും ഈ സിനിമയിലെ അഭിനേതാക്കളാണ് ഡോക്ടർ അബ്ദുള്‍ ഗഫൂർ, ഖാദർ, ഗീതിക, രാഹുൽ ആന്‍റണി കോ-പ്രൊഡ്യൂസേഴ്സായ സലോമി, ജോണി തുടങ്ങിയവരും ഈ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.