Tuesday, 23 June 2026 | 08:59 PM

Latest

വീണ്ടും ശിവകാർത്തികേയനൊപ്പം കല്യാണി പ്രിയദർശൻ...

05 May 2026 12:30 PM
വീണ്ടും ശിവകാർത്തികേയനൊപ്പം കല്യാണി പ്രിയദർശൻ...

വിജയ് നായകനായ  'ദി കോഡ്' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു ഇപ്പോൾ തന്റെ അടുത്ത  ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. ഈ ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. വെങ്കട്ട് പ്രഭു ഇപ്പോൾ  ഇതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുടെ  തിരക്കിലാണ്. ടൈം ട്രാവലുമായി ബന്ധപ്പെട്ട സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ള ഒരു സിനിമയായാണ് ഇത് ഒരുങ്ങുന്നത് എന്ന് പറയപ്പെടുന്നുണ്ട്. തമിഴ് സിനിമയിലെ പ്രശസ്ത ബാനറായ  സത്യജ്യോതി ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജനവരിയിൽ ഇതിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. 

ഇത് മാത്രമല്ല, ശിവകാർത്തികേയന്റെ ആഗ്രഹ പ്രകാരം ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ മൃണാൽ താക്കൂർ, ശ്രീലീല തുടങ്ങിയവരുമായി തുടക്കത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ കല്യാണി പ്രിയദർശനാണ് നായികയായി അഭിനയിക്കാൻ പോകുന്നത് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധമായ കരാറിൽ കല്യാണി പ്രിയദർശൻ ഒപ്പുവെച്ചു എന്നും പറയപ്പെടുന്നുണ്ട്. മലയാളം ചിത്രമായ 'ലോക'യുടെ വിജയത്തിന് ശേഷം, കല്യാണി പ്രിയദർശൻ  തെന്നിന്ത്യൻ സിനിമാ താരമായി മാറിയിരിക്കുകയാണ്. 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'മാനാട്' എന്ന  ചിത്രത്തിലും കല്യാണി പ്രിയദർശനായിരുന്നു നായകിയായി  അഭിനയിച്ചത്. അതുപോലെ ശിവകാർത്തികേയനൊപ്പം 'ഹീറോ' എന്ന ചിത്രത്തിലും കല്യാണി പ്രിയദർശൻ ഇതിന് മുൻപ് അഭിനയിച്ചിട്ടുണ്ട്. ഇത് രണ്ടാം പ്രാവശ്യമായാണ് ശിവകർത്തികേയനൊപ്പവും, വെങ്കട് പ്രഭുവിനൊപ്പവും കല്യാണി പ്രിയദർശൻ ഒന്നിക്കുന്നത്.

Tags
sivakarthikeyan Kalyani Priyadarshan