Tuesday, 23 June 2026 | 09:00 PM

Latest

' കാന്താര ചാപ്റ്റര്‍ 1' റിലീസ് വൈകില്ലെന്ന് അണിയറപ്രവർത്തകർ

05 May 2026 12:30 PM
' കാന്താര ചാപ്റ്റര്‍ 1' റിലീസ് വൈകില്ലെന്ന് അണിയറപ്രവർത്തകർ

ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1 നായി. സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പരന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

കാന്താര ആദ്യ ഭാ​ഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രം​ഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്കാര്യം ഉറപ്പിക്കുന്ന തരത്തിലൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നതും. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള യുദ്ധരം​ഗമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരാകും ഈ സംഘട്ടന രം​ഗത്തിനായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബിനെ തേടിയെത്തിയിരുന്നു.  16 കോടി ആയിരുന്നു ബജറ്റിലാണ് കാന്താര റിലീസ് ചെയ്തതെങ്കിൽ 125 കോടിയാണ് പ്രീക്വലിന്റെ നിർമാണ ചെലവെന്നാണ് റിപ്പോർട്ടുകൾ. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. 

Tags
Kanthara Chapter 1 Kantara Rishabh Shetty