Thursday, 13 August 2026 | 02:50 AM

Latest

പ്രശസ്ത സംഗീത സംവിധായകന് ജോഡിയാകുന്ന കീർത്തി സുരേഷ്...

05 May 2026 12:30 PM
പ്രശസ്ത സംഗീത സംവിധായകന് ജോഡിയാകുന്ന കീർത്തി സുരേഷ്...

 

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ കീർത്തി സുരേഷ് വിവാഹത്തിന് ശേഷം സിനിമകളിൽ അഭിനയിക്കുന്നത് കുറച്ചിരിക്കുകയാണ്. താരം അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്നത് 'റിവോൾവർ റീറ്റ' എന്ന  തമിഴ് ചിത്രമാണ്. അതേ സമയം 'കന്നിവെടി' എന്ന ചിത്രത്തിലും  കീർത്തി സുരേഷ് അഭിനയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് തമിഴിലും, തെലുങ്കിലും  മുൻനിര സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് നായകനായി അരങ്ങേറ്റം കുറിക്കുന്ന 'എല്ലമ്മാ' എന്ന  തെലുങ്കു ചിത്രത്തിൽ നായകിയായി അഭിനയിക്കാനുള്ള അവസരം കീർത്തി സുരേഷിനെ തേടി  വന്നിരിക്കുന്നത്.  വേണു എഴ്ദണ്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത്  'ശ്രീ വെങ്കിടേശ്വര പ്രൊഡക്ഷൻസ്' ആണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയായിരുന്നു എന്നും,  ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ തെലുങ്കിലെ പ്രശസ്ത നടന്മാരായ നാനി, നിതിൻ, സർവാനന്ദ് എന്നിവരെ പരിഗണിച്ചിരുന്നു എന്നും എന്നാൽ  അവർ ഈ ചിത്രത്തിൽ അഭിനയിക്കാൻ  വിസമ്മതിച്ചതിനാലാണ് ഇപ്പോൾ ദേവി ശ്രീ പ്രസാദ് ഈ ചിത്രത്തിലെ  നായകനായിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

 ദേവി ശ്രീ പ്രസാദുമായി കീർത്തി സുരേഷ് നല്ല സൗഹൃത്തിലാണെന്ന കാരണത്തിനാൽ കീർത്തി സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതിനാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Tags
keerthi suresh devi sree prasad