Tuesday, 23 June 2026 | 08:59 PM

Latest

പിറന്നാൾ ദിനത്തില്‍ സർപ്രൈസുമായി ലാലേട്ടൻ 'മുഖരാഗം'; മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു

05 May 2026 12:30 PM
പിറന്നാൾ ദിനത്തില്‍  സർപ്രൈസുമായി ലാലേട്ടൻ 'മുഖരാഗം'; മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു

 

 മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകൾ അറിയിച്ച് സിനിമാ രം​ഗത്തെ പ്രമുഖരും സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സോൽഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ഈ പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവച്ചിരിക്കുകയാണ്.
 
അഭിനയവും ജീവിതവും അക്ഷരങ്ങളാകുന്ന പുസ്‌തകം ആയിരം പേജുള്ളതാണ്. അഭിനയ ജീവിതത്തിന്‍റെ 47 വർഷങ്ങൾ പൂർത്തിയാകുന്ന 2025 ഡിസംബർ 25 ന് പുസ്‌തകം പ്രകാശനം ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. എംടി വാസുദേവൻ നായരാണ് പുസ്‌തകത്തിന് അവതാരിക എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി"- മോഹൻലാൽ പറഞ്ഞു.

1978-ല്‍ തിരനോട്ടത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടത്തിനായി ഈ മഹാനടന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹനടീനടന്മാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ മുഖരാഗത്തിലുണ്ടാകും.

കൂടാതെ വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കുറഞ്ഞ നിരക്കിൽ നടപ്പിലാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന വിവരവും മോഹൻലാൽ അറിയിച്ചു.

Tags
Mohanlal