Tuesday, 23 June 2026 | 08:54 PM

Latest

ചിരഞ്ജീവിയുടെ ജോഡിയായി മാളവിക മോഹനൻ...

05 May 2026 12:30 PM
ചിരഞ്ജീവിയുടെ ജോഡിയായി മാളവിക മോഹനൻ...

 

തെലുങ്ക് സിനിമയിലെ മുൻനിര നടനായ ചിരഞ്ജീവി ഈയിടെ പൂർത്തിയാക്കിയ തന്റെ ചിത്രമാണ്  'വിശ്വംഭര'. തൃഷ നായകിയാകുന്ന ഈ ചിത്രം മല്ലിടി വസിഷ്ഠയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഈ സിനിമയോടൊപ്പം അനിൽ രവിപുടി സംവിധാനം ചെയ്യുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിലും ചിരഞ്ജീവി അഭിനയിക്കുന്നുണ്ട്.  ഇതിൽ നയൻതാരയാണ് ചിരഞ്ജീവിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രം പൊങ്കലിന് റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രങ്ങൾക്ക് ശേഷം 'വാൾട്ടർ വീരയ്യ' എന്ന ചിത്രം സംവിധാനം ചെയ്ത ബോബിയുമായി ചിരഞ്ജീവി ഒന്നിക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

ഈ ചിത്രത്തിഒൽ മാളവിക മോഹനനാണത്രെ നായികയായി എത്തുന്നത്.  64 വയസ്സുള്ള മോഹൻലാലിനൊപ്പം 32 വയസ്സുള്ള മാളവിക മോഹനൻ ഈയിടെ 'ഹൃദയപൂർവം' എന്ന മലയാള സിനിമയിൽ അഭിനയിച്ചിരുന്നു. ഇത് സംബന്ധിച്ച് നിറയെ വിമർശനങ്ങളും ഉയർന്നിരുന്നു. അതുപോലെ ഇപ്പോൾ 70 വയസ്സുള്ള ചിരഞ്ജീവിക്ക് ജോഡിയാകാൻ പോകുകയാണ് മാളവിക മോഹനൻ. ഇത് സംബന്ധിച്ച് എന്തൊക്കെ വിമർശനങ്ങളാണോ വരാൻ പോകുന്നത് എന്നറിയുവാൻ നാം കുറച്ച് ദിവസങ്ങൾ കാത്തിരിക്കണം!

Tags
malavika mohanan chiranjeevi